ചേ​ർ​ത്ത​ല​യി​ൽ വീ​ണ്ടും വ്യാ​ജ​മ​ദ്യ​വേ​ട്ട,അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
Wednesday, April 1, 2020 10:30 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ല്‍ വീ​ണ്ടും വ്യാ​ജ​മ​ദ്യ​വേ​ട്ട. അ​ഞ്ചു​പേ​ര്‍ പി​ടി​യി​ലാ​യി. ചേ​ര്‍​ത്ത​ല​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ദി​വ​സ​വും വ്യാ​ജ​മ​ദ്യ നി​ര്‍​മാ​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ലീ​സും എ​ക്‌​സൈ​സും പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ത്ത​ല​യി​ലെ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​യി ആ​റു പേ​രെ പോ​ലീ​സും എ​ക്‌​സൈ​സും പി​ടി​ച്ചി​രു​ന്നു. ഇ​തി​ന് തു​ട​ര്‍​ച്ച​യാ​യി 31നു ​രാ​ത്രി അ​ര്‍​ത്ത​ുങ്ക​ലി​ല്‍ വീ​ട്ടി​ലെ ശു​ചി​മു​റി​ക്കു സ​മീ​പം വ്യാ​ജ​മ​ദ്യ നി​ര്‍​മാ​ണ​ത്തി​നി​ടെ പോ​ലീ​സ്‌ നാ​ലു​പേ​രെ കോ​ട​യും നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി പി​ടി​കൂ​ടി. ചേ​ര്‍​ത്ത​ല തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് 10 ലി​റ്റ​ര്‍ കോ​ട​യു​മാ​യി നാ​ലു​പേ​രെഅ​ര്‍​ത്തു​ങ്ക​ല്‍ എ​സ്ഐ ടോ​ള്‍​സ​ണ്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് പി​ടി​ച്ച​ത്.
ചേ​ര്‍​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ലാം​വാ​ര്‍​ഡ് പ​ള്ളി​പ്പറ​മ്പി​ല്‍ ഷെ​റി​ന്‍ (22), മ​ണി​യാം​പൊ​ഴി​യി​ല്‍ ബ്രോ​ഡി​ന്‍ (37), ര​ണ്ടാം വാ​ര്‍​ഡി​ല്‍ ക​ല്ലു​പു​ര​ക്ക​ല്‍ ഫ്രാ​ന്‍​സി​സ് (36), പ​ള്ളി​പ്പറ​മ്പി​ല്‍ ജോ​ണ്‍​പോ​ള്‍(31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചേ​ര്‍​ത്ത​ല എ​ക്‌​സൈ​സ് സം​ഘം ചി​ന്ന​മ്മ​ക്ക​വ​ല, മു​ട്ട​ത്തി​പ്പ​റ​മ്പു് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും 300 ലി​റ്റ​ര്‍ കോ​ട​യും 500 മി​ല്ലി വാ​റ്റു​ചാ​രാ​യ​വും, വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. മു​ട്ട​ത്തി​പ്പ​റ​മ്പ് ശ്രീ​ക​ണ്ഠ മം​ഗ​ലം മു​റി​യി​ല്‍ സി​ദ്ധാ​ര്‍​ത്ഥ​നെ (54) പി​ടി​കൂ​ടി. ഇ​യാ​ളെ റി​മാ​ന്‍​ഡു ചെ​യ്തു. ചേ​ര്‍​ത്ത​ല എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന റെ​യ്ഡു​ക​ളി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​എ​ൻ. ജ​യ​ന്‍, പി. ​ദി​ലീ​പ് , പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ (ഗ്രേ​ഡ്) മാ​രാ​യ ഷി​ബു പി. ​ബ​ഞ്ച​മി​ന്‍, ടി.​ആ​ർ. സാ​നു, സി​ഇ​ഒ​മാ​രാ​യ ഡി. ​മാ​യാ​ജി, സി. ​സാ​ലി​ച്ച​ൻ, നൗ​ഫ​ല്‍, സി.​എ​ന്‍. ബി​ജു​ലാ​ൽ, ഡ്രൈ​വ​ര്‍ സ​ന്തോ​ഷ് എ​ന്നി​വ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.