നി​രോ​ധ​നാ​ജ്ഞ ഏ​പ്രി​ല്‍ 14 വ​രെ
Tuesday, March 31, 2020 10:02 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗ വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളും സി​ആ​ര്‍​പി​സി 144 വ​കു​പ്പു പ്ര​കാ​ര​മു​ള്ള നി​രോ​ധ​നാ​ജ്ഞ​യും ജി​ല്ല​യി​ല്‍ ഏ​പ്രി​ല്‍ 14 രാ​ത്രി 12 വ​രെ നീ​ട്ടി ക​ള​ക്‌​ട​ര്‍ ഉ​ത്ത​ര​വാ​യി. കോ​വി​ഡ് രോ​ഗ വ്യാ​പ​ന സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലും ജി​ല്ല പോ​ലീ​സ് മേ​ധാ​വി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​വു​മാ​ണ് നി​രോ​ധ​നാ​ജ്ഞ നീ​ട്ടി​യ​ത്. നേ​ര​ത്തെ നി​രോ​ധ​നാ​ജ്ഞ 31 വ​രെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.