അ​തി​ഥി തൊ​ലാ​ളി​ക​ള്‍​ക്കു ക​ണ്‍​ട്രോ​ള്‍ റൂം
Tuesday, March 31, 2020 10:02 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു ക​ള​ക്‌​ട​റേ​റ്റി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് പ്ര​ശ്ന​വും ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. ജി​ല്ല​യി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണം, മ​രു​ന്ന്, താ​മ​സ സൗ​ക​ര്യം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു. നേ​രി​ട്ട് ഇ​വി​ടെ വി​ളി​ച്ചും ത​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. ഫോ​ണ്‍: 047722 39040. ഹി​ന്ദി, ത​മി​ഴ് ഉ​ള്‍​പ്പെ​ടെ വി​വി​ധ ഭാ​ഷ​യി​ലു​ള്ള കോ​ളു​ക​ള്‍ അ​റ്റ​ന്‍​ഡ് ചെ​യ്യു​ന്ന​തി​ന് ഇ​ന്‍​ഡോ ടി​ബ​റ്റ​ന്‍ ബോ​ര്‍​ഡ​ര്‍ പോ​ലീസി​ലെ മൂ​ന്നു​പേ​രെ​യും ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് നി​യോ​ഗി​ച്ചു.