പ​ട​ക്ക​ശാ​ല സ്ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്കു സഹായം നല്കി
Tuesday, March 31, 2020 10:01 PM IST
മ​ങ്കൊ​മ്പ് : പു​ളി​ങ്കു​ന്നി​ലെ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് വൈ​ദി​ക​ൻ ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​വും എ​റ​ണാ​കു​ളം ഇ​ളം​കു​ള​ത്ത് വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന​തു​മാ​യ പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി​യാ​യ ഫാ. ​ജോ​ർ​ജ് വ​ലി​യ​വീ​ട്ടി​ലാ​ണ് മ​രി​ച്ച​വ​രു​ടെ നി​ർ​ധ​ന​കു​ടും​ബ​ങ്ങ​ൾ​ക്കു​ ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്.
അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ആ​റു​പേ​രു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും അ​വ​സ്ഥ പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡം​ഗം അ​മ്പി​ളി ടി. ​ജോ​സ് വൈ​ദി​ക​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്ര​യും കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ അ​ദ്ദേ​ഹം താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്തം​ഗം ത​ന്നെ ഓ​രോ കു​ടും​ബ​ങ്ങ​ളി​ലു​മെ​ത്തി ഒ​രു​ല​ക്ഷം രൂ​പയുടെ ചെ​ക്കു ന​ൽ​കു​ക​യാ​യി​രു​ന്നു.