ആ​ടു​ക​ള്‍​ക്കു രോ​ഗ​ബാ​ധ; മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രു​മെ​ന്ന് ആ​ശ​ങ്ക
Tuesday, March 31, 2020 10:01 PM IST
ഹ​രി​പ്പാ​ട്: പ​ള്ളി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ ആ​ടു​ക​ള്‍​ക്ക് രോ​ഗ​ബാ​ധ​യെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ള്‍. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​പ്ര​കാ​രം എ​സി വി​ഭാ​ഗ​ത്തി​നു ന​ല്‍​കി​യ ആ​ടു​ക​ള്‍​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ള്ള​തെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ആ​ടു​ക​ളെ വി​ത​ര​ണം​ചെ​യ്ത​ത്. 30 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഒ​രു​ജോ​ടി ആ​ടു​ക​ളെ​യാ​ണ് ന​ല്‍​കി​യ​ത്. 60 ആ​ടു​ക​ളേ​യും തൃ​ശൂ​രി​ലെ ആ​ടു​വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണ് കൊ​ണ്ടു​വ​ന്ന​ത്. 330000 രൂ​പ​യാ​ണ് ആ​ടു​വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​ക്കാ​യി പ​ഞ്ചാ​യ​ത്ത് മാ​റ്റി​വ​ച്ച​ത്. ര​ണ്ട് പെ​ണ്ണാ​ടി​നെ​യാ​ണ് ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് ന​ല്‍​കു​ന്ന​ത്. ഗു​ണ​ഭോ​ക്താ​വ് 3000രൂ​പ ന​ല്‍​ക​ണം. അ​താ​യ​ത് ഗു​ണ​ഭോ​ക്താ​ക്ക​ള്‍ 90000 രൂ​പ​ന​ല്‍​കു​മ്പോ​ള്‍ 240000 രൂ​പ​സ​ബ്സി​ഡി​യാ​യി ല​ഭി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ഒ​രു​ജോ​ടി ആ​ടി​ന് 11000 രൂ​പ ക​രാ​റു​കാ​ര​നു ന​ല്‍​ക​ണം.
കൊ​ണ്ടു​വ​ന്ന ആ​ടു​ക​ള്‍ തീ​റ്റ​തി​ന്നു​ന്നി​ല്ലെ​ന്നും വ​യ​റി​ള​ക്ക​വും ചു​മ​യും ശ്വാ​സ​മു​ട്ട​ലും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പ​റ​യു​ന്നു. ഏ​താ​നം മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് വീ​യ​പു​രം, ചെ​റു​ത​ന, നി​ര​ണം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ച് മാ​ടു​ക​ള്‍ ച​ത്തി​രു​ന്നു.
അ​തു​പോ​ലെ ഹ​രി​പ്പാ​ട്, മ​ണ്ണാ​റ​ശാ​ല ക​രു​വാ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ച​ര്‍​മ മു​ഴ​യെ​ന്ന രോ​ഗം ബാ​ധി​ച്ചും മാ​ടു​ക​ള്‍ ച​ത്ത​തും ക്ഷീ​ര​ക​ര്‍​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ംകൊ​ണ്ടാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​തെ​ന്നാ​ണ് പ​ള്ളി​പ്പാ​ട് വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ഹേ​മ​ നാ​യ​ര്‍ പ​റ​യു​ന്ന​ത്.
ആ​ടു​ക​ളെ തി​രി​കെ കൊ​ടു​ത്ത് അ​ട​ച്ച പ​ണം തി​രി​കെ വാ​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍. രോ​ഗം ഭേ​ദ​മാ​കു​ന്നി​ല്ലെ​ങ്കി​ല്‍ ക​രാ​റു​കാ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ക​രം ആ​ടി​നെ ന​ല്‍​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍.
മ​റ്റ് മാ​ടു​ക​ളി​ലേ​ക്കും മ​നു​ഷ്യ​രി​ലേ​ക്കും പ​ക​രു​മെന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.