മ​ദ്യാ​സ​ക്തി​ക്കു​ പ​രി​ഹാരം ചി​കി​ത്സ​യെ​ന്ന്
Tuesday, March 31, 2020 10:01 PM IST
ആ​ല​പ്പു​ഴ: മ​ദ്യാ​സ​ക്തി​ക്കു​ള്ള പ​രി​ഹാ​രം മ​ദ്യ​മ​ല്ല ചി​കി​ത്സ​യാ​ണ് വേ​ണ്ട​തെ​ന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി. മ​ദ്യാ​സ​ക്തി പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ മ​ദ്യം ന​ൽ​കു​ക​യ​ല്ല ചികിത്സയ്ക്ക് വി​ധേ​യ​രാ​ക്കു​ക​യാ​ണ് വേണ്ടതെ ന്ന് ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാ ടൻ.
ഇ​തി​നാ​ണ് സ​ർ​ക്കാ​ർ വി​മു​ക്തി​ക്കു രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത് മ​ദ്യ​കു​പ്പി​യി​ൽത​ന്നെ മ​ദ്യം ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​രം എ​ന്ന് എ​ഴു​തി​യിരി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്‌​ട​ർ മ​ദ്യം ന​ൽ​ക​ണം എ​ന്ന് എ​ഴു​തി കൊ​ടു​ക്കു​ന്ന​ത്അ​പ​ഹാ​സ്യ​മാ​ണെ​ന്നും ഈ ​ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കാ​ണി​ച്ച് അ​ധി​കാ​രി​ക​ൾ​ക്ക് ഈ​മെ​യി​ൽ സ​ന്ദേ​ശം അ​യ​ച്ച​താ​യി ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന വേ​ദി ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ അ​റി​യി​ച്ചു.