നഗരസഭാചെയർമാനെ അസഭ്യം പറഞ്ഞെന്ന് പരാതി
Tuesday, March 31, 2020 10:01 PM IST
ഹ​രി​പ്പാ​ട്: ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ​മ്മ പു​ന്നൂ​ർ മ​ഠ​ത്തെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​നി​സി​പ്പ​ൽ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വും മു​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എം.​കെ. വി​ജ​യ​നാ​ണ് സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ മു​ന്നി​ൽ​വ​ച്ച് പ​ര​സ്യ​മാ​യി അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ത്. മ​ണ്ണാ​റ​ശാ​ല​യി​ൽ കു​ടും​ബ​ശ്രീ സി​ഡി​എ​സ് ന​ട​ത്തു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്ന് മു​നി​സി​പ്പ​ൽ ഓ​ഫി​സി​ലെ​ത്തി​യ ചെ​യ​ർ​പേ​ഴ്നോ​ട് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഭ​ക്ഷ​ണ വി​ത​ര​ണ ന​ട​ത്തി​പ്പി​നെ​പ്പ​റ്റി ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. മോ​ശം വാ​ക്കു​ക​ളി​ൽ അ​ധി​ക്ഷേ​പം അ​തി​രു​വി​ട്ട​പ്പോ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം. രാ​ജു എ​ഴു​ന്നെ​റ്റ​തോ​ടെ​യാ​ണ് എം.​കെ. വി​ജ​യ​ൻ പി​ൻവാ​ങ്ങി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.
ഒ​രു മാ​സം മു​മ്പു മ​റ്റൊ​രു കൗ​ണ്‍​സി​ല​റും സ​മാ​ന രീ​തി​യി​ൽ ചെ​യ​ർ​പേ​ഴ്സ​ണെ​തി​രേ അ​സ​ഭ്യ​വ​ർ​ഷ​ം നടത്തുകയും ഭീ​ഷ​ണി മു​ഴ​ക്കുകയും ചെയ്തി​രു​ന്നു. വാ​ക്കേ​റ്റം കൈ​യേ​റ്റ​ത്തി​ന്‍റെ വ​ക്കു​വ​രെയെ​ത്തി​യി​രു​ന്നു. ഈ ​കൗ​ൺ​സി​ല​ർ​ക്കെ​തി​രേ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ഒ​രു​ങ്ങ​ിയെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഇ​ട​പെ​ട​ലോ​ടെപ​രാ​തി ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു​വെന്ന ുമാണ് പി​ന്നാ​മ്പു​റ സം​സാ​രം.