ഹോ​ര്‍​ട്ടി​കോ​ര്‍​പ് ജി​ല്ല​യി​ല്‍ 30 ട​ണ്‍ പ​ച്ച​ക്ക​റി സം​ഭ​രി​ച്ചു
Tuesday, March 31, 2020 10:01 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന പ​ച്ച​ക്ക​റി ക്ഷാ​മം മു​ന്നി​ല്‍ ക​ണ്ട് ഹോ​ര്‍​ട്ടി​കോ​ര്‍​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 30 ട​ണ്‍ പ​ച്ച​ക്ക​റി സം​ഭ​രി​ച്ചു.

കൃ​ഷി ഭ​വ​നു​ക​ള്‍​ക്കു കീ​ഴി​ലു​ള്ള പ​ച്ച​ക്ക​റി ക്ല​സ്റ്റ​ര്‍, ക​ര്‍​ഷ​ക​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി അ​താ​ത് കൃ​ഷി ഭ​വ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഭ​രി​ക്കു​ക. ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​രി​ക്കു​ന്ന പ​ച്ച​ക്ക​റി​യു​ടെ വി​ല പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ വ​ഴി ക​ര്‍​ഷ​ക​രി​ലെ​ത്തി​ക്കും. കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​ഞ്ഞ 14 ദി​വ​സം കൊ​ണ്ടാ​ണ് 30 ട​ണ്‍ പ​ച്ച​ക്ക​റി സം​ഭ​രി​ച്ച​ത്. ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​രി​ച്ച പ​ഴം, പ​ച്ച​ക്ക​റി എ​ന്നി​വ ഹോ​ര്‍​ട്ടി​കോ​ര്‍​പ്പ് സ്റ്റാ​ളു​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യും. കൂ​ടു​ത​ലു​ണ്ടെ​ങ്കി​ല്‍ അ​വ സ​മീ​പ ജി​ല്ല​ക​ള്‍​ക്ക് ന​ല്‍​കും. സം​സ്ഥാ​ന ത​ല​ത്തി​ല്‍ 100 ട​ണ്‍ പ​ച്ച​ക്ക​റി​യാ​ണ് സം​ഭ​രി​ച്ച​തെ​ന്ന് ഹോ​ര്‍​ട്ടി​കോ​ര്‍​പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ജെ. ​സ​ജീ​വ് പ​റ​ഞ്ഞു.

ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 200 ഏ​ക്ക​റി​ലെ പ​ച്ച​ക്ക​റി ഹോ​ര്‍​ട്ടി​കോ​ര്‍​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഭ​രി​ച്ചു തു​ട​ങ്ങി. ചെ​റി​യ​നാ​ട് കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ലു​ള്ള പ​ച്ച​ക്ക​റി ക്ല​സ്റ്റ​റു​ക​ളി​ല്‍ കൃ​ഷി ചെ​യ്യു​ന്ന മു​ഴു​വ​ന്‍ പ​ച്ച​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളും ശേ​ഖ​രി​ക്കാ​നാ​ണ് ഹോ​ട്ടി​കോ​ര്‍​പ്പി​ന്‍റെ തീ​രു​മാ​നം. കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഭ​രി​ക്കു​ന്ന​ത്. ഹോ​ര്‍​ട്ടി കോ​ര്‍​പ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ജെ. ​സ​ജീ​വ് നേ​രി​ട്ടെ​ത്തി​യാ​ണ് സം​ഭ​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. ഹോ​ര്‍​ട്ടി​കോ​ര്‍​പ സം​ഭ​രി​ച്ച പ​ച്ച​ക്ക​റി​ക​ളു​മാ​യു​ള്ള ആ​ദ്യ വാ​ഹ​ന​ത്തി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ധ​മ്മ നി​ര്‍​വ​ഹി​ച്ചു.