ജി​ല്ല​യി​ൽ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത് ഒ​രാ​ൾ മാ​ത്രം
Monday, March 30, 2020 10:00 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യോ​ടെ ജി​ല്ല​യി​ൽ ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ​പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത് ഒ​രാ​ൾ മാ​ത്രം. ഏ​ഴു​പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ള്ള 12 പേ​രും ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​യി​ലു​ള്ള മൂ​ന്നു​പേ​രു​മു​ൾ​പ്പെടെ നി​ല​വി​ൽ 15 പേ​രാ​ണ് ജി​ല്ല​യി​ൽ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ജി​ല്ല​യി​ലൊ​ട്ടാ​കെ 6627 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 359 പേ​ർ​ക്ക് ഇ​ന്ന​ലെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണം നി​ർ​ദേ​ശി​ച്ചു.
ഇ​ന്ന​ലെ ഫ​ലം വ​ന്ന 17 സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വ് ആ​ണ്. ഇ​ന്ന​ലെ 11 സാ​ന്പി​ളു​ക​ൾ പു​തു​താ​യി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. 20 എ​ണ്ണ​ത്തി​ന്‍റെ ഫ​ല​മാ​ണ് വ​രാ​നു​ള്ള​ത്. ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് ഇ​ന്ന​ലെ 169 പേ​രാ​ണ് വി​ളി​ച്ച​ത്. ടെ​ലി​ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സം​വി​ധാ​നം വ​ഴി 1215 പേ​രും ബ​ന്ധ​പ്പെ​ട്ടു. നി​രീ​ക്ഷ​ണ സം​ഘ​ങ്ങ​ൾ 38,681 വീ​ടു​ക​ളും സ​ന്ദ​ർ​ശി​ച്ചു.

പോലീസ് എ​ടു​ത്ത​ത്
40 കേ​സു​ക​ൾ

കോ​വി​ഡ്-19 സ​മൂ​ഹ വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച ശേ​ഷം പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ഏ​ഴാം ദി​വ​സ​മാ​യ ഇ​ന്ന​ലെ മു​ൻ​ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പൊ​തു​നി​ര​ത്തു​ക​ളി​ൽ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. എ​ന്നാ​ലും മ​നഃ​പൂ​ർ​വം യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ പൊ​തു​യി​ട​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​തി​ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​വ​രെ ജി​ല്ല​യി​ൽ 40 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 24 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. റോ​ഡ​രി​കി​ൽ യാ​തൊ​രു ആ​വ​ശ്യ​വു​മി​ല്ലാ​തെ നി​ന്നി​രു​ന്ന നാ​ലു​യു​വാ​ക്ക​ൾ​ക്ക് എ​തി​രെ​യും കൂ​ട്ടം​കൂ​ടി നി​ന്ന​തി​ന് ആ​റു​പേ​ർ​ക്കെ​തി​രെ​യും വ്യാ​ജ സ​ത്യ​വാം​ഗ് മൂ​ലം ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്ത​തി​ന് ആ​റു​പേ​ർ​ക്കെ​തി​രെ​യും സ​ത്യ​വാം​ഗ് മൂ​ല​മി​ല്ലാ​തെ യാ​ത്ര ചെ​യ്ത​തി​ന് അ​ഞ്ചു​പേ​ർ​ക്ക് എ​തി​രേ​യും കേ​സെ​ടു​ത്തു. 40 കേ​സി​ൽ 45 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​രെ കു​റി​ച്ചും മ​റ്റും വ്യാ​ജ​വാ​ർ​ത്ത​ക​ളോ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വാ​ർ​ത്ത​ക​ളോ പോ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ​യിം​സ് ജോ​സ​ഫ് പ​റ​ഞ്ഞു. അ​വ​ശ്യ​ഘ​ട്ട​ത്തി​ല​ല്ലാ​തെ​യും രേ​ഖ​ക​ളി​ല്ലാ​തെ​യും നി​ര​ത്തി​ലി​റ​ങ്ങ​രു​തെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ച്ചാ​ൽ ഓ​ൺ​ലൈ​നി​ൽ പാ​സ് ല​ഭ്യ​മാ​കും.

ഗൗ​ര​വം മ​ന​സി​ലാ​ക്കാ​തെ ത​മാ​ശ​യ്ക്കാ​യി ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ​ണ​ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കും.