ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കി
Monday, March 30, 2020 9:58 PM IST
ചെ​ങ്ങ​ന്നൂ​ർ: മു​ള​ക്കു​ഴ സെ​ഞ്ച്വ​റി ആ​ശു​പ​ത്രി കൊ​റോ​ണ പ്ര​തി​രോ​ധ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി സ​ജ്ജ​മാ​ക്കി. സ​ർ​ക്കാ​റി​ന്‍റേ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റേയും ആ​വ​ശ്യാ​നു​സ​ര​ണം സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​രും മ​റ്റ് യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നാ​ണ് വൃ​ത്തി​യാ​ക്കി​യ​ത്. ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലു​നി​ല​ക​ളി​ൽ 150-ഓ​ളം കി​ട​ക്ക​ക​ൾ​ക്കു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യ​ത്.
ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ സ​ജി ചെ​റി​യാ​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ അ​ഭി​ലാ​ഷ്, എ​ൻ​എ​ച്ച്എം അ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ അ​നി​താ ജോ​സ​ഫ്, ടോ​ണി അ​ല​ക്സ്, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.
ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കാ​ര​യ്ക്കാ​ട്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​നീ​ഷ് മു​ള​ക്കു​ഴ, സേ​വാ​ഭാ​ര​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​രു​ണ്‍, സെ​ക്ര​ട്ട​റി വി. ​എ​സ് ബി​നു, ആ​ർ എ​സ്എ​സ് താ​ലൂ​ക്ക് സ​ന്പ​ർ​ക്ക പ്ര​മു​ഖ് എ​സ്. സു​നി​ൽ, ആ​ർ. അ​ഭി​ലാ​ഷ്, സി. ​എ​സ് മ​നോ​ജ്, അ​നൂ​പ് പെ​രി​ങ്ങാ​ല, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.