സ​ഞ്ച​രി​ക്കു​ന്ന ത്രി​വേ​ണി മാ​ർ​ക്ക​റ്റ് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്ത​ണമെന്ന്
Monday, March 30, 2020 9:58 PM IST
എ​ട​ത്വ: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന ത്രി​വേ​ണി മാ​ർ​ക്ക​റ്റ് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള ആ​വ​ശ്യ​പെ​ട്ടു.
കു​ട്ട​നാ​ട്ടി​ൽ ത്രി​വേ​ണി മാ​ർ​ക്ക​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥം നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും എ​ട​ത്വ, ത​ല​വ​ടി, ത​ക​ഴി, മു​ട്ടാ​ർ, വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തി​ക്ക​ണം. പൊ​തു​വി​പ​ണി​യി​ൽ സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്പോ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ത്രി​വേ​ണി മാ​ർ​ക്ക​റ്റ് സാ​ഹാ​യ​ക​മാ​യി തീ​രും.
ഓ​ട്ടോ പോ​ലും നി​ര​ത്തി​ലി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന ത്രി​വേ​ണി മാ​ർ​ക്ക​റ്റ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി ഭ​ക്ഷ്യ​വ​കു​പ്പ് അ​ടി​യ​ന്തി​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള ആ​വ​ശ്യ​പ്പെ​ട്ടു.