ഡോ​ക്ട​ർ​മാ​ർ ഫോ​ണി​ലു​ണ്ട്
Monday, March 30, 2020 9:58 PM IST
ആ​ല​പ്പു​ഴ: ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഫോ​ണി​ലൂ​ടെ ല​ഭ്യ​മാ​ക്കാ​നൊ​രു​ങ്ങി ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, സ്പെ​ഷാ​ലി​റ്റി​ക​ൾ. സി​ദ്ധ, യോ​ഗ, വി​ഭാ​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള​ള ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​മാ​ണ് ഫോ​ണി​ലൂ​ടെ ല​ഭ്യ​മാ​വു​ക. വി​വി​ധ അ​സു​ഖ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ, എ​ന്നി​വ​യ്ക്ക് ഫോ​ണി​ലൂ​ടെ ചി​കി​ത്സ തേ​ടാം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​പ്രി​ൽ ര​ണ്ടു​മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ കോ​ൾ​സെ​ന്‍റ​റും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു​ണ്ട്. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ഇ​വി​ടെ വി​ളി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​വ​രു​ടെ ഫോ​ണി​ലേ​ക്ക് അ​ത​തു സ്പെ​ഷ്യാ​ലി​റ്റി ഡോ​ക്ട​ർ​മാ​ർ ബ​ന്ധ​പ്പെ​ടു​ക​യും ചി​കി​ത്സാ സം​ബ​ന്ധി​യാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യും. ഫോ​ണ്‍ ന​ന്പ​ർ: 0477 2970877, 8281377994
മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി പു​തി​യ പ​ദ്ധ​തി​യു​മാ​യി ആ​ല​പ്പു​ഴ ജി​ല്ല ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്. കോ​റോ​ണ ഭീ​തി​യും മാ​ന​സി​ക സം​ഘ​ർ​ഷ​വും അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ താ​ഴെ​ക്കാ​ണു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ സേ​വ​നം ല​ഭ്യ​മാ​ണ്. ഫോ​ണ്‍: 9747082571, 9497466150, 9495143180