കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം
Monday, March 30, 2020 9:58 PM IST
ഹ​രി​പ്പാ​ട് : വീ​യ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. നി​ല​വി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍​പ​ല​തും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​താ​ണ് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണം. പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ര്‍​ഡു​ക​ളി​ലേ​ക്കും വെ​ള്ള​മെ​ത്തി​ക്കേ​ണ്ട ജ​ല​സം​ഭ​ര​ണി, കു​ട്ട​നാ​ട് പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച ആ​ഞ്ച് ആ​ര്‍​ഒ പ്ലാ​ന്‍റു​ക​ൾ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​വ​ക ര​ണ്ടു മി​നി ടാ​ങ്കു​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ ന​ല്‍​കി​യ ര​ണ്ട് ആ​ർ​ഒ പ്ലാ​ന്‍റു​ക​ള്‍, 13കി​യോ​സ്കു​ക​ള്‍ എ​ന്നി​വ​യാ​ണ് ഇ​വി​ടു​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍.
ഇ​വ​യി​ൽ പ​ല​തും പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ​തോ​ടെ​യും വേ​ന​ല്‍ ക​ന​ക്കു​ന്ന​തോ​ടെ​യും കു​ടി​വെ​ള്ള ക്ഷാ​മ​വും ദി​നം പ്ര​തി രൂ​ക്ഷ​മാ​കു​ക​യാ​ണ്. മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ ജ​ല​ജ​ന്യ - സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ കു​ടി​വെ​ള്ളം സം​ഭ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.
ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി​യും വി​ത​ര​ണ ശൃം​ഖ​ല​ക​ളു​മു​ണ്ടെ​ങ്കി​ലും ശു​ദ്ധ​ജ​ലം അ​ന്യ​മാ​കു​ന്നു. ര​ണ്ട​ര​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള വാ​ട്ട​ർ ടാ​ങ്കി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഇ​തി​നു മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​നു​ള്ള ഏ​ണി​പ്പ​ടി​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് ഇ​ള​കി ക​മ്പി​ക​ൾ തെ​ളി​ഞ്ഞു. പ​ല​പ​ടി​ക​ളും ത​ക​ർ​ന്നു വീ​ണു. ടാ​ങ്കി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഇ​രു​മ്പ് ഏ​ണി തു​രു​മ്പെ​ടു​ത്തു ന​ശി​ച്ചു. ഇ​തു​മൂ​ലം വ​ർ​ഷ​ങ്ങ​ളാ​യി സം​ഭ​ര​ണി വൃ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ചെ​ളി​യും മ​ണ്ണും നി​റ​ഞ്ഞു കി​ട​ക്കു​ന്ന​തു മൂ​ലം ശേ​ഷി അ​നു​സ​രി​ച്ചു​ള്ള വെ​ള്ളം സം​ഭ​രി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. ഇ​തി​നു താ​ഴെ​യു​ള്ള പ​മ്പ് ഹൗ​സി​ന്‍റെ സ്ഥി​തി​യും ദ​യ​നീ​യ​മാ​ണ്. ജ​ന​ലു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ൽ വാ​ട്ട​ർ ടാ​ങ്കി​ന്‍റെ നി​ല​നി​ൽ​പ്പും ഭീ​ഷ​ണി​യി​ലാ​ണ്.
24 മ​ണി​ക്കൂ​റും പ​മ്പിം​ഗു​ള്ള ഇ​വി​ടെ വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. വെ​ള്ളം ശു​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഒ​രു മാ​സ​മാ​യി ല​ഭി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ശു​ദ്ധീ​ക​രി​ക്കാ​ത്ത വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കു​ന്ന​ത്. കു​ട്ട​നാ​ട് പാ​ക്കേ​ജി​ല്‍ നി​ര്‍​മി​ച്ച അ​ഞ്ച് ആ​ർ​ഒ പ്ലാ​ന്‍റു​ക​ളി​ല്‍ അ​ഞ്ചും കാ​ടു​ക​യ​റി​യ​നി​ല​യി​ലാ​ണ്. പ്ര​ള​യാ​ന​ന്ത​രം ര​ണ്ട് ആ​ർ​ഒ പ്ലാ​ന്‍റു​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ര​ണ്ടും​പൂ​ട്ടി. അ​റ്റ കു​റ്റ​പ​ണി​ക​ള്‍​ക്കോ വൈ​ദ്യു​തി​ചാ​ര്‍​ജി​നു തു​ക ക​ണ്ടെ​ത്താ​നോ ക​ഴി​യാ​ത്ത​തി​നാ​ലു​മാ​ണ് ഈ ​ആ​ർ​ഒ പ്ലാ​ന്‍റു​ക​ൾ പൂ​ട്ടി​യ​ത്.
വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം മാ​റ്റ​വും ജ​ന​ങ്ങ​ളു​ടെ വെ​ള്ളം​കു​ടി മു​ട്ടു​ന്ന​തി​നു കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്. വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് എ​ട​ത്വ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി. എ​ൻ​ജി​നി​യ​റു​ടെ പ​രി​ധി​യി​ലാ​ണ്. ‌പ​ത്താം വാ​ർ​ഡി​ൽ പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​രി​ച്ചാ​ൽ കു​ളം സ​ർ​ക്കാ​രി​നു കൈ​മാ​റി.
നാ​ല​ര ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള സം​ഭ​ര​ണി നി​ർ​മി​ക്കാ​ൻ മ​ണ്ണു പ​രി​ശോ​ധ​ന ക​ഴി​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ലെ ദു​ര​ന്ത നി​വാ​ര​ണ ക​മ്മി​റ്റി കൂ​ടി 13 കി​യോ​സ്കു​ക​ളി​ൽ വെ​ള്ളം നി​റ​യ്ക്കു​ന്ന​തി​ന് ക​ള​ക്‌​ട​റേ​റ്റി​ൽ നി​ന്ന് അ​നു​മ​തി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. പ​സാ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു.
അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ആ​റു​ക​ളി​ലെ മ​ലി​ന​ജ​ലം കു​ടി​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​കും. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ മു​ന്ന​റി​യി​പ്പ് യാ​ഥാ​ർ​ഥ്യ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.