ജി​ല്ല​യി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​യ​ത് 14,766 പേ​ർ​ക്ക്
Monday, March 30, 2020 9:58 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19ന്‍റെ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ജി​ല്ല​യി​ൽ ഇ​ന്ന് 14766 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​യെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​എം. ഷ​ഫീ​ഖ് അ​റി​യി​ച്ചു. ഇ​തി​ൽ 2543 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടും. 11466 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് ഇ​ന്ന​ലെ ഭ​ക്ഷ​ണം ന​ൽ​കി​യ​ത്.
ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ ല​ക്ഷ്യം.

അ​ത​ത് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. അ​ഗ​തി​ക​ൾ, കി​ട​പ്പു രോ​ഗി​ക​ൾ, ഭി​ക്ഷാ​ടക​ർ, നി​ർ​ധ​ന​ർ എ​ന്നി​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. മേ​ൽ​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടാ​ത്ത​വ​ർ​ക്ക് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ൽ ചെ​ന്ന് ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​ന് ഇ​രു​പ​ത് രൂ​പ​യും വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ന് ഇ​രു​പ​ത്തി​യ​ഞ്ച് രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 10രൂ​പ സ​ബ്സി​ഡി ഉ​ൾ​പ്പെ​ടെ​യാ​ണീ നി​ര​ക്ക്.

അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ ആ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ വ​ഴി പ്ര​തി​ദി​നം 120-ഓ​ളം ആ​ളു​ക​ൾ​ക്കാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. മു​പ്പ​തി​ന​ടു​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ദി​വ​സേ​ന ഇ​വി​ടെ നി​ന്നു ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്. പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞം​പാ​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു കു​ടും​ബ​ത്തി​ലെ നാ​ലു​വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെടെ 13 പേ​ർ കൊ​ട്ട നെ​യ്യാ​നാ​യി അ​ന്പ​ല​പ്പു​ഴ​യി​ൽ തെ​രു​വോ​ര​ത്ത് ക​ഴി​യു​ന്പോ​ളാ​യി​രു​ന്നു ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. തി​രി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ൽ ഇ​നി എ​ന്തെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ൽ താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ൽ​കി ഇ​വ​രെ സം​ര​ക്ഷി​ച്ച​ത്.

ഇ​വ​രെ​ക്കൂ​ടാ​തെ ഭി​ക്ഷാ​ട​ന​ത്തി​നും മ​റ്റു​മാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മെ​ത്തി​യ​വ​ർ ഉ​ൾ​പ്പെ​ടെ 28 പേ​ർ​ക്കും സ്കൂ​ളി​ൽ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ നാ​ലു​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. വീ​ടു​ക​ളി​ൽ ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ, ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​ർ, ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന പ്രാ​യ​മാ​യ​വ​ർ, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ, ക്യാ​ന്പി​ലു​ള്ള​വ​ർ തു​ട​ങ്ങി 126 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ (തി​ങ്ക​ൾ )ക​മ്മ്യൂ​ണി​റ്റി കി​ച്ച​നി​ലൂ​ടെ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​യ​ത്. ജ​ന​കീ​യ ഭ​ക്ഷ​ണ ശാ​ല​യാ​യ പാ​ഥേ​യ​ത്തി​ലൂ​ടെ 20 രൂ​പ നി​ര​ക്കി​ൽ 152 പേ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കി.

ഇ​തി​നു പു​റ​മേ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ തെ​രു​വു​നാ​യ​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി ​വേ​ണു​ലാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ര​തീ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ര​തി​യ​മ്മ, അ​ഡ്വ.​ആ​ർ ശ്രീ​കു​മാ​ർ, മെ​ന്പ​റാ​യ ജി​ത്തു കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​ജി​ത് കാ​രി​ക്ക​ൽ, ശ്രീ​ലാ​ൽ, ഫ്ര​മി​ൽ, മി​ഥു​ൻ, അ​നു, പ്ര​മോ​ദ്, ജീ​വ​ൻ എ​ന്നി​വ​രാ​ണ് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​പ്ര ഗ​വ. ജെ​ബി സ്ക്കൂ​ളി​ൽ ക​മ്യു​ണി​റ്റി കി​ച്ച​ണ്‍ സെ​ന്‍റ​ർ തു​റ​ന്നു. വി​വി​ധ വാ​ർ​ഡു​ക​ളി​ലേ​ക്കു 600 ഓ​ളം ഭ​ക്ഷ​ണ പൊ​തി​ക​ൾ എ​ത്തി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ ഭു​വ​ന​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​എ​ഫ്. തോ​ബി​യാ​സ്, വി​വി​ധ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഭ​ക്ഷ​ണ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം.