ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Sunday, March 29, 2020 10:12 PM IST
ചേ​ര്‍​ത്ത​ല: വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി, പാ​ൽ, മു​ട്ട, ഇ​റ​ച്ചി മാം​സ​ങ്ങ​ൾ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യ​തുപോ​ലെ അ​ടി​യ​ന്ത​ര​മാ​യി മ​ത്സ്യ​ല​ഭ്യ​ത​യും ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഖി​ലേ​ന്ത്യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്. കോ​വി​ഡ് 19 പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടു​ത​ന്നെ ഒ​രാ​ൾ പോ​കു​ന്ന പൊ​ന്ത് വ​ള്ള​ങ്ങ​ളും ഡി​ങ്കി വ​ള്ള​ങ്ങ​ളും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ അ​നു​വ​ദി​ക്ക​ണം. ലോ​ക്ക് ഡൗ​ണി​നു ശേ​ഷം തീ​ര​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​ഃസഹ​മാ​യി.
ഇ​പ്പോ​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന ഉ​ച്ച​ഭ​ക്ഷ​ണം ക്ഷേ​മ​നി​ധി അം​ഗ​ത്വ​മു​ള്ള മു​ഴു​വ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ന​ല്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ല്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ.​വി. ജോ​സി, ഇ.​വി. രാ​ജു, വി​ജേ​ഷ്, സു​നി​ത ചാ​ർ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.