കായംകുളം നഗരസഭാ ചെ​യ​ർ​മാ​ൻ രാ​ജി​വയ്ക്ക​ണം: യു​ഡി​എ​ഫ്
Sunday, March 29, 2020 10:12 PM IST
കാ​യം​കു​ളം: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ രാ​ജി​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്. പ​ര​സ്യ​മാ​യി നി​യ​മം ലം​ഘി​ച്ച​തി​ന് പി​ഴ​യ​ട​പ്പി​ച്ച പോ​ലീ​സു​കാ​രോ​ട് വി​രോ​ധം തീ​ർ​ക്കാ​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കാ​ന്‍റീ​ൽ പ​രി​ശോ​ധി​ച്ച് അ​ന്നം മു​ട്ടി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ ചെ​യ​ർ​മാ​ന്‍റെ ന​ട​പ​ടി ന​ഗ​ര​സ​ഭ​യ്ക്കും പൊ​തു ജ​ന​ങ്ങ​ൾ​ക്കും ക​ടു​ത്ത അ​പ​മാ​ന​മാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ന​ഗ​ര​സ​ഭാ യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് യു, ​മു​ഹ​മ്മ​ദ് ആ​രോ​പി​ച്ചു. രാ​ജ്യം കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യെ ചെ​റു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കാ​ല​ത്ത് മു​ന്നി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സു​കാ​രോ​ട് ചെ​യ​ർ​മാ​ൻ ന​ട​ത്തി​യ പ്ര​തി​കാ​ര ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും തെ​റ്റ് ഉ​ൾ​ക്കൊ​ണ്ട് ചെ​യ​ർ​മാ​ൻ രാ​ജി​വ​ച്ച് സ്വ​യം പു​റ​ത്തുപോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന് ന​ട​ക്കു​ന്ന ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ പ​ങ്കെ​ടു​ക്കി​ല്ല. പ​ട്ട​ണ​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ളെ അ​ട്ടി​മ​റി​ച്ച ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റാ​ണ് 26-ന് ​അ​വ​ത​രി​പ്പി​ച്ച​ത്.
ന​ഗ​ര ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി ഭ​ര​ണ​മാ​ണ് എ​ൽ​ഡി​എ​ഫ് കാ​ഴ്ച​വ​ച്ച​ത്. നി​യ​മ​ലം​ഘ​ന​വും വ​ഴി​വി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ് ന​ഗ​ര​സ​ഭാ നേ​തൃ​ത്വം ന​ട​ത്തി​യ​ത്. കൊ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, കേ​വ​ലം പ​ത്തു മി​നി​റ്റ് മാ​ത്രം ച​ർ​ച്ച ന​ട​ത്തി ബ​ജ​റ്റ് പാ​സാ​ക്കാ​നാ​ണ് ഇ​വ​ർ ശ്ര​മി​ക്കു​ന്ന​ത്. ച​ർ​ച്ച ന​ട​ക്കാ​ത്ത യോ​ഗ​ത്തി​ൽ ച​ർ​ച്ച​യ്ക്കാ​യി നി​യ​മം ലം​ഘി​ച്ച് അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത്‌ ത​ന്നെ അ​പ​ഹാ​സ്യ​മാ​ണ്. ബ​ജ​റ്റ് ജ​ന​ങ്ങ​ൾ പു​ച്ഛി​ച്ചു ത​ള്ളു​മെ​ന്നും യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ആ​രോ​പി​ച്ചു.