ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തിക്കു തുടക്കം
Sunday, March 29, 2020 10:12 PM IST
ചേ​ർ​ത്ത​ല : ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭ​ക്ഷ​ണം കി​ട്ടാ​തെ ഒ​റ്റ​പ്പെ​ട്ടുപോ​യ​വ​ർ​ക്ക് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ​ ഉ​ച്ച​ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നേ​തൃ​ത്വം ന​ൽ​കി. മു​ട്ടം ഫെ​റോ​ന പ​ള്ളി​ക്കു സ​മീ​പ​മുള്ള ഓ​ഫീ​സി​ൽ നി​ന്ന് ആ​വ​ശ്യ​മുള​ള​വ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വ​ഴി വീ​ട്ടി​ലെ​ത്തി​ച്ച് ന​ൽ​കും. വി​ളി​ക്കേ​ണ്ട സ​മ​യം രാ​ത്രി എ​ട്ടു​മു​ത​ൽ രാ​വി​ലെ എ​ട്ടു​വ​രെ. ഫോ​ൺ : 9526192936, 9497675253, 9074899274.