കൊ​റോ​ണ​യ്ക്കെ​തി​രേ ഒ​റ്റ​ക്കെ​ട്ടാ​യി യു​വ​നേ​താ​ക്ക​ള്‍
Sunday, March 29, 2020 10:11 PM IST
ചേ​ര്‍​ത്ത​ല: രാ​ഷ്‌​ട്രീ​യ​നി​റം നോ​ക്കാ​തെ​യും ആ​ശ​യ ഭി​ന്ന​ത​ക​ള്‍ മ​റ​ന്നും കൊ​റോ​ണ​യ്ക്കെ​തി​രേ യു​വ​നേ​താ​ക്ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി. ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്തി​ലാ​ണ് യു​വ​ജ​ന സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ള്‍ ഒ​ത്തു​ചേ​ര്‍​ന്ന് കൊ​റോ​ണയ്​ക്കെ​തി​രേ​യു​ള​ള പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ പു​തി​യ മു​ഖം തു​റ​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന വി​വി​ധ രാ​ഷ്‌​ട്രീ​യപ​ര്‍​ട്ടി​ക​ളു​ടെ യു​വ​ജ​ന നേ​താ​ക്ക​ള്‍ 23 വാ​ര്‍​ഡു​ക​ളി​ലേ​യും ജ​ന​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന് ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഡി​വൈ​എ​ഫ്ഐ, എ​ഐ​വൈ​എ​ഫ് , യൂ​ത്ത്കോ​ണ്‍​ഗ്ര​സ്, യു​വ​മോ​ര്‍​ച്ച, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് -എ​സ്, വി​ന്‍​സ​ന്‍റ് ഡി ​പോ​ള്‍ തു​ട​ങ്ങി​യ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ ചെ​റു​പ്പ​ക്കാ​രാ​ണ് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ഒ​ത്ത് ചേ​ര്‍​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​നു​വേ​ണ്ടി​യും ജ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി​യും ഒ​ത്തൊ​രു​മ​യോ​ടെ മു​ന്നോ​ട്ടുപോ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി. ​ശ്രീ​കാ​ന്ത് വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഡി​വൈ​എ​ഫ്ഐ​ക്കു വേ​ണ്ടി എ​സ്. സു​മേ​ഷ്, എ​ഐ​വൈ​എ​ഫി​നു വേ​ണ്ടി സാം​ജു സ​ന്തോ​ഷ് , യൂ​ത്ത് കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി ജെ. ​ജ​യ​കൃ​ഷ്ണ​ന്‍, യു​വ​മോ​ര്‍​ച്ച​യ് ക്കു​വേ​ണ്ടി വി​ഷ്ണു​പ്ര​സാ​ദ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് -എ​സിനുവേ​ണ്ടി പി.​കെ. വി​നോ​ദ്, വി​ന്‍​സ​ന്‍റ് ഡി ​പോ​ള്‍ സൊ​സൈ​റ്റി​ക്കു​വേ​ണ്ടി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.