വാ​ഹ​നം ത​ക​ര്‍​ത്ത നി​ല​യി​ല്‍
Sunday, March 29, 2020 10:11 PM IST
ചേ​ർ​ത്ത​ല: റോ​ഡ് സൈ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്നു വ​യ​ലാ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ വാ​ഹ​നം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​ടി​ച്ചുത​ക​ർ​ത്ത​നി​ല​യി​ല്‍. ആ​ക്ര​മ​ണ​ത്തി​ല്‍ വ​യ​ലാ​ർ ബാ​റ്റ​റി വ​ള​വി​നു സ​മീ​പം പാ​ർ​ക്കു ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും ചി​ല്ലു​ക​ൾ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.
ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​ണ് വാ​ഹ​നം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.
പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ 136 രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ലാ​ണ് വാ​ഹ​നം പോ​യി​രു​ന്ന​ത്.
ചേ​ർ​ത്ത​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. ബാ​ബു, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ യു.​ജി. ഉ​ണ്ണി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.