ക​ഞ്ഞി​പ്പാ​ട​ത്തെ നെ​ല്ലുസം​ഭ​ര​ണം പൂ​ർ​ത്തി​യാ​യി
Sunday, March 29, 2020 10:11 PM IST
അ​മ്പ​ല​പ്പ​ഴ: സം​ഭ​ര​ണം അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​ക്കി പ​ത്തു ദി​വ​സ​മാ​യി മു​ട​ങ്ങി കി​ട​ന്നി​രു​ന്ന ക​ഞ്ഞി​പ്പാ​ട​ത്തെ നെ​ല്ല് സം​ഭ​ര​ണം പൂ​ർ​ത്തി​യാ​യി. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക​ഞ്ഞി​പ്പാ​ടം പ​ന​ച്ചീ​ത്രാ, കാ​ട്ടു​കോ​ണം, പ​ട്ട​ത്താ​നം, അ​റു​ന്നൂ​റ് എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ സം​ഭ​ര​ണ​മാ​ണ് ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യ​ത്. മി​ല്ലു​കാ​ർ നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി കോ ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ല്ല് സം​ഭ​ര​ണം നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യു​ണ്ടാ​യ വേ​ന​ൽമ​ഴ​യും ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലും പ്ര​തി​സ​ന്ധി​യി​ലു​മാ​ക്കി.
കൃ​ഷി വ​കു​പ്പ് സി​വി​ൽ സ​പ്ലെ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം ധ​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് മി​ല്ലു​ട​മ​ക​ൾ ലോ​റി​യു​മാ​യി എ​ത്തി​യ​പ്പോ​ൾ പ്ര​ദേ​ശ​ത്തെ യൂ​ണി​യ​ൻ തൊ​ഴി​ലാ​ളി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി. തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ടും​പി​ടിത്ത​മാ​യി​രു​ന്നു കാ​ര​ണം. ഇ​വ​ർ നെ​ല്ല് ലോ​റി​യി​ൽ ക​യ​റ്റാ​ൻ കൂ​ട്ടാ​ക്ക​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ഇ​ട​പ്പെ​ട്ടി​ട്ടും തൊ​ഴി​ലാ​ളി​ക​ൾ പി​ന്മാ​റാ​ൻ ത​യാ​റാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളെ സി​ഐ​ടി​യു യൂ​ണി​യ​നി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യും യൂ​ണി​യ​ൻ പി​രി​ച്ചു വി​ടു​ക​യും ചെ​യ്തു. ഇ​തി​ന് ശേ​ഷം മി​ല്ലു​ട​മ​ക​ളും ക​ർ​ഷ​ക​രും കൂ​ടി പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളെ കു​ട്ടി​യാ​ണ് നെ​ല്ല് ലോ​ഡ് ചെ​യ്ത് ലോ​റി​യി​ൽ ക​യ​റ്റി വി​ട്ട​ത്.