ഭ​ക്ഷ​ണ​വും മ​രു​ന്നും ഉ​റ​പ്പാ​ക്കു​മെ​ന്ന് ക​ള​ക്‌​ട​ർ
Sunday, March 29, 2020 10:11 PM IST
ആ​ല​പ്പു​ഴ : ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​വും മ​രു​ന്നും താ​മ​സ​വും ഉ​റ​പ്പാ​ക്കാ​ന്‍ അ​ടി​യ​ന്തര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്‌​ട​ര്‍ എം. ​അ​ഞ്ജ​ന. ഇ​തി​നാ​യി ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ വേ​ണു​ഗോ​പാ​ലി​നെ​യും ശ്യാ​മ​ളകു​മാ​രി​യെ​യും ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യ​മി​ച്ചു. മ​റ്റു വ​കു​പ്പു​ക​ളു​ടെ സ​ഹാ​യം ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ ക​ള​ക്‌​ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്‌​ട​റേ​റ്റി​ൽ കൂ​ടി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ല്‍ 326 ക്യാ​മ്പു​ക​ള്‍ ഉ​ള്ള​താ​യി വി​ല​യി​രു​ത്തി. ഏ​ക​ദേ​ശം എ​ണ്ണാ​യി​ര​ത്തോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. കൃ​ത്യ​മാ​യ വി​വ​ര ശേ​ഖ​ര​ണം ര​ണ്ടു ദി​വ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്ക​ണം.

ആ​ര്‍​ക്കെ​ങ്കി​ലും താ​മ​സി​ക്കാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​തെ​യോ ഭ​ക്ഷ​ണം, മ​രു​ന്ന് സൗ​ക​ര്യ​മി​ല്ലാ​തെ​യോ ഉ​ണ്ടെ​ങ്കി​ല്‍ അ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കും. ‍ ആ​വ​ശ്യ​മു​ള്ള​വ​രെ ക്യാ​മ്പു​ക​ള്‍ തു​റ​ന്ന് അ​ങ്ങോ​ട്ട് മാ​റ്റാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. സ്കൂ​ളു​ക​ളി​ല്‍ ക്യാ​മ്പ് ആ​രം​ഭി​ക്കാം. ഇ​ങ്ങ​നെ തു​ട​ങ്ങു​ന്ന ക്യാ​മ്പു​ക​ളി​ല്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ നി​ന്നു​ള്ള ഭ​ക്ഷ​ണം വേ​ണ്ടെ​ന്ന് അ​വ​ര്‍ അ​റി​യി​ക്കു​ന്ന പ​ക്ഷം അ​വ​രു​ടെ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം അ​വി​ടെ​ത്ത​ന്നെ ഉ​റ​പ്പാ​ക്കാ​ന്‍ ക​ള​ക്‌​ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​രശേ​ഖ​ര​ണ​ത്തി​നാ​യി 11 വാ​ഹ​ന​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ട്ടു​ന​ല്‍​കും. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ അ​ധി​ക​മാ​യി ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു.