അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​വും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം
Sunday, March 29, 2020 10:11 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​വും സം​ര​ക്ഷ​ണ​വും ഒരുക്കാ​നും ഭ​ക്ഷ​ണം കി​ട്ടാ​തെ ഒ​രു അ​തി​ഥി തൊ​ഴി​ലാ​ളി​യും ക​ഴി​യു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നു​മു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ൻ ക​ള​ക്‌​ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ടം​കൂ​ടി സ​ഞ്ച​രി​ക്കു​ന്ന​തും കൂ​ട്ട​മാ​യി നി​വേ​ദ​നം ന​ൽ​കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ലീ​സ് സം​ര​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്ത​ണം. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ള്‍ മു​ൻ​ഗ​ണ​ന​യു​ള്ള വി​ഷ​യ​മാ​യി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ന​ഗ​ര​സ​ഭ​ക​ളും കാ​ണ​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥിച്ചു.
പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​ങ്ങ​ളി​ലു​മു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്നം അ​വി​ടെ​ത്ത​ന്നെ കൈ​കാ​ര്യം ചെ​യ്യാ​ൻ ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ​മാ​രെ​യും വി​ല്ലേ​ജ് ഓ​ഫീ​സ​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ക​രാ​റു​കാ​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വമു​ണ്ട് . അ​വ​രു​ടെ ഭ​ക്ഷ​ണം, താ​മ​സം, ചി​കി​ത്സ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ല്ലാം ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ക​രാ​റു​കാ​ര്‍ ചെ​യ്യേ​ണ്ട​തു​ണ്ട്. അ​ല്ലാ​ത്ത​പ​ക്ഷം ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ സ്വീ​ക​രി​ക്കാ​ന്‍ ത​ഹ​സി​ൽ​ദാ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ള​ക്‌​ട​റോ‍​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മ​ന്ത്രി അ​റി​യി​ച്ചു.
ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത വേ​ന​ൽമൂ​ലം കു​ടി​വെ​ള്ള പ്ര​ശ്നം നേ​രി​ടു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ത്ത് ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ം ഉ​യ​രു​ന്നു​ണ്ട്. റ​വ​ന്യു വി​ഭാ​ഗം ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ള്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ആ​രം​ഭി​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​ക​ണം. ആ​രും ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​ൻ പാ​ടി​ല്ല. വി​ശ​ക്കു​ന്ന ഒ​രാ​ൾ​പോ​ലും നാ​ട്ടി​ൽ ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ലക്ഷ്യം. ഇ​തി​ന്‍റെ സാ​മ്പ​ത്തി​ക സം​വി​ധാ​ന​ത്തപ്പ​റ്റി വ്യ​ക്ത​മാ​യ നി​ർ​ദേ​ശം ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​റെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
പോ​ലീ​സ് സം​വി​ധാ​നം എ​ല്ലാ​യി​ട​ത്തും വി​ന്യ​സി​ക്കു​ന്നു എ​ന്ന് ക​ള​ക്‌​ട​റും പോ​ലീ​സ് മേ​ധാ​വി​യും ഉ​റ​പ്പാ​ക്ക​ണം. ഓ​രോ വാ​ർ​ഡി​ലും അ​വി​ടു​ത്തെ പ​ഞ്ചാ​യ​ത്തം​ഗം അ​ല്ലെ​ങ്കി​ൽ മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ക​ൺ​വീ​ന​റാ​യി ഒ​രു സ​മി​തി വേ​ണം. അ​തി​ൽ കു​ടും​ബ​ശ്രീ​യു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഒ​രു പ്ര​തി​നി​ധി​യെ ഉ​ള്‍​പ്പെ​ടു​ത്ത​ണം. ക്വാ​റ​ന്‍റൈ​നി​ല്‍ ഉ​ള്ള​വ​ര്‍ അ​ത് പാ​ലി​ക്കു​ന്നു​വെ​ന്നും ഭ​ക്ഷ​ണ​ത്തി​നു പ്ര​യാ​സ​മു​ള്ള​വ​ർ​ക്ക് അ​ത് ല​ഭി​ക്കു​ന്ന​ണ്ടെന്നും ഉ​റ​പ്പാ​ക്കേ​ണ്ട​ത് ഈ ​ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വീ​ഴ്ച​യും ഉ​ണ്ടാ​ക​രു​തെ​ന്നും മ​ന്ത്രി സ​ഭ തീ​രു​മാ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ല്‍ ക​ള​ക്‌​ട​ര്‍​ക്കു ന​ല്‍​കി​യ നി​ര്‍​ദ്ദേ​ശ​ത്തി​ല്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.
ക​ള​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.