കോ​വി​ഡ് 19 പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചു
Sunday, March 29, 2020 10:11 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ്-19 നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ച് ക​ള​ക്‌​ട​ര്‍ എം. ​അ​ഞ്ജ​ന ഉ​ത്ത​ര​വാ​യി. ജി​ല്ല​യി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ലുസം​ഭ​ര​ണം, ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണം, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം, മ​ത്സ്യ- മാം​സ- പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ വി​ത​ര​ണം, മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണം, ഇ​വ​യു​ടെ സ്റ്റോ​ക്ക് എ​ന്നി​വ​യു​ടെ ചാ​ര്‍​ജ് ഓ​ഫീ​സ​റാ​യി ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ ജെ. ​മോ​ബി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. റ​വ​ന്യു, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണം, മ​രു​ന്ന്, പൊ​തുവി​ത​ര​ണം, ഫി​ഷ​റീ​സ്, ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ്, സ​പ്ലൈ​കോ, ഡ​യ​റി ഡ​വ​ല​പ്‌​മെ​ന്‍റ്, എ​ക്‌​സൈ​സ്, ഹോ​ര്‍​ട്ടി​കോ​ര്‍​പ്, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ എ​ന്നീ വ​കു​പ്പു​ക​ളെ ഈ ​സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.
കെ​ട്ടി​ട​ങ്ങ​ളു​ടെ ല​ഭ്യ​ത, കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ യാ​ത്രാ സൗ​ക​ര്യം, അ​നു​ബ​ന്ധ സൗ​ക​ര്യം എ​ന്നി​വ​യു​ടെ ചാ​ര്‍​ജ് ഓ​ഫീ​സ​റാ​യി ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ എ​സ്. വി​ജ​യ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. പോ​ലീ​സ്, റ​വ​ന്യൂ, അ​ഗ്നി ശ​മ​നസേ​ന, ത​ദ്ദേ​ശ സ്വ​യംഭ​ര​ണം, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട-​ഇ​ല​ക്‌​ട്രി​ക്ക​ല്‍ വി​ഭാ​ഗം, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍, ആ​ര്‍​ടി​ഒ എ​ന്നീ വ​കു​പ്പു​ക​ളെ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, താ​മ​സം, ക്യാ​മ്പു​ക​ളി​ലെ ശു​ചി​ത്വം, തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യനി​ല എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ചാ​ര്‍​ജ് ഓ​ഫീ​സ​റാ​യി ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ വേ​ണു​ഗോ​പാ​ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. പോ​ലീ​സ്, റ​വ​ന്യു, സാ​മൂ​ഹ്യ​നീ​തി, ഡി​എ​ല്‍​ഒ, ഡി​എ​സ്ഒ, ത​ദ്ദേ​ശ സ്വ​യംഭ​ര​ണം, ഡി​ഡി​ഇ എ​ന്നീ വ​കു​പ്പു​ക​ളേ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.
പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും ആ​വ​ശ്യ​ത്തി​ലേ​ക്കു വേ​ണ്ട മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ന് ചാ​ര്‍​ജ് ഓ​ഫീ​സ​റാ​യി ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ എ​സ്. സ്വ​ര്‍​ണ​മ്മ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. റ​വ​ന്യു, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ എ​ന്നീ വ​കു​പ്പു​ക​ളേ​യും ഉ​ള്‍​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ള്‍ ആ​രം​ഭി​ക്ക​ല്‍, നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ ആ​വ​ശ്യ​മാ​യ​വ​ര്‍​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഉ​പഡ​യ​റ​ക്‌​ട​ര്‍ പി.​എം. ഷെ​ഫീ​ഖി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. റ​വ​ന്യു, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണം, പൊ​തു വി​ത​ര​ണം എ​ന്നീ വ​കു​പ്പു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി.
ന​ഗ​ര​സ​ഭ​ക​ളി​ൽ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ള്‍ ആ​രം​ഭി​ക്ക​ല്‍, നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെടെ ആ​വ​ശ്യ​മാ​യ​വ​ര്‍​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ അ​മ്പ​ല​പ്പു​ഴ ത​ഹ​സി​ല്‍​ദാ​ര്‍ സി. ​പ്രേം​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. റ​വ​ന്യു, ന​ഗ​ര​സ​ഭ, പൊ​തു വി​ത​ര​ണം എ​ന്നീ വ​കു​പ്പു​ക​ളേ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ര്‍​ഡു​ക​ളി​ലും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള ടീ​മു​ക​ളു​ടെ രൂ​പീ​ക​ര​ണം, വോ​ള​ന്‍റി​യ​ര്‍ നി​യ​മ​നം, മ​റ്റ് അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കാ​യി ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ല​തി, ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് സി. ​ചി​ന്തു എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. റ​വ​ന്യു, ത​ദ്ദേ​ശ സ്വ​യംഭ​ര​ണം, പോ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളേ​യും ഉ​ള്‍​പ്പെ​ടു​ത്തി.
മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ണം, നി​രോ​ധ​നാ​ജ്ഞ മൂ​ലം സ്ഥി​രം മ​ദ്യ​പാ​നി​ക​ള്‍​ക്കു​ണ്ടാ​കു​ന്ന മാ​ന​സി​ക- ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ​യ്​ക്കാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍​ക്കാ​യി ത​ഹ​സി​ല്‍​ദാ​ര്‍ സു​മ​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. റ​വ​ന്യു, ഡി​എം​ഒ (ആ​രോ​ഗ്യം), എ​ക്‌​സൈ​സ്, ത​ദ്ദേ​ശ സ്വ​യംഭ​ര​ണം എ​ന്നീ വ​കു​പ്പു​ക​ളേ​യും ഉ​ള്‍​പ്പെ​ടു​ത്തി.
മ​ത്സ്യബ​ന്ധ​ന മേ​ഖ​ല, ഫി​ഷിം​ഗ് ഹാ​ര്‍​ബ​ര്‍ എ​ന്നി​വ​യി​ലെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, ഫി​ഷിം​ഗ് എ​ക്‌​സ്‌​പോ​ര്‍​ട്ട് മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച് എ​ഡി​സി ജ​ന​റ​ല്‍ ഡി. ​ഷി​ന്‍​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഫി​ഷ​റീ​സ്, റ​വ​ന്യു, പ്ലാ​നിം​ഗ്, ഇ​ക്ക​ണോ​മി​ക്‌​സ് ആ​ന്‍ഡ് സ്റ്റാ​റ്റി​സ്റ്റിക്‌​സ്, ത​ദ്ദേ​ശ സ്വ​യംഭ​ര​ണം എ​ന്നീ വ​കു​പ്പു​ക​ളേ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍, പാ​സുക​ള്‍, ഇ​ള​വു​ക​ള്‍ എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ചെ​ങ്ങ​ന്നൂ​ര്‍ ആ​ര്‍​ഡി​ഒ ഉ​ഷാ​കു​മാ​രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. റ​വ​ന്യു, പോ​ലീ​സ്, അ​ഗ്നി​ശ​മ​നസേ​ന, പൊ​തു​മ​രാ​മ​ത്ത് എ​ന്നീ വ​കു​പ്പു​ക​ളേ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹോ​സ്റ്റ​ലു​ക​ള്‍, ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​വ​ര ശേ​ഖ​ര​ണം, ആ​വ​ശ്യ സ​ജ്ജീ​ക​ര​ണം എ​ന്നി​വ​യ്ക്കാ​യി ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ എം.​വി. അ​നി​ല്‍​കു​മാ​റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം, ത​ദ്ദേ​ശ സ്വ​യംഭ​ര​ണം, റ​വ​ന്യു, ഡി​ഡി​ഇ, കൊ​ളീ​ജി​യ​റ്റ് എ​ഡ്യു​ക്കേ​ഷ​ന്‍ ഉ​പ​ഡ​യ​റ​ക്‌​ട​ര്‍, സാ​മൂ​ഹ്യ​നീ​തി എ​ന്നീ വ​കു​പ്പു​ക​ളേ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
അ​നാ​ഥാ​ല​യ​ങ്ങ​ള്‍, വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​ടേ​യും ട്രാ​ന്‍​സ്ജ​ന്‍​ഡേ​ഴ്‌​സി​ന്‍റെ​യും മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ണം, ആ​രോ​ഗ്യ നി​രീ​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​യി ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ സാ​ബു ജോ​സ​ഫി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. പോ​ലീ​സ്, റ​വ​ന്യു, ഡി​എ​ല്‍​ഒ, ഡി​എ​സ്ഒ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ഡി​ഡി​ഇ, ഡി​എം​ഒ (ആ​രോ​ഗ്യം) എ​ന്നീ വ​കു​പ്പു​ക​ളേ​യും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.