ജി​ല്ല​യി​ൽ 6267 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Sunday, March 29, 2020 10:11 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6267പേ​ർ. ഇ​ന്ന​ലെ അ​ഞ്ചു​പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​പ്പോ​ൾ ഏ​ഴു​പേ​ർ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടു. ആ​കെ 21പേ​രാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. 17 പേ​ർ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും നാ​ലു​പേ​ർ ഹ​രി​പ്പാ​ട്ടുമാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
ഇ​ന്ന​ലെ ഫ​ലം വ​ന്ന 17 സാ​മ്പി​ളു​ക​ളിൽ എ​ല്ലാം നെ​ഗ​റ്റീ​വാണ്. ഇ​നി 25 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​രാ​നു​ണ്ട്. ഇ​ന്ന​ലെ 16 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
ഇ​തി​നി​ടെ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച ശേ​ഷം സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തി​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. 57കേ​സു​ക​ളി​ലാ​യി 70പേ​രെ അ​റ​സ്റ്റ് ചെ​യ്തു.