ടെ​ലി ഹെ​ൽ​ത്ത് സം​വി​ധാ​ന​ത്തി​നു തു​ട​ക്കം
Sunday, March 29, 2020 10:11 PM IST
അ​മ്പ​ല​പ്പു​ഴ : ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്കാ​യി ടെ​ലി ഹെ​ൽ​ത്ത് സം​വി​ധാ​ന​ത്തി​നു തു​ട​ക്കം. മ​രു​ന്നു​ക​ൾ, രോ​ഗല​ക്ഷ​ണ​ങ്ങ​ൾ, രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ എ​ന്നിവ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഡോ​ക്‌​ടേ​ഴ്സ് ഫോ​ർ സോ​ഷ്യ​ൽ ജ​സ്റ്റി​സാണ് (ഡി​എ​സ്ജെ) പ​രി​പാ​ടി ന​ട​പ്പാക്കു​ന്ന​ത്.
സ​ർ​ക്കാ​രി​നെ​യും പൊ​തു​സ​മൂ​ഹ​ത്തെ​യും പി​ന്തു​ണ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്‌​ട​ർ​മാ​രു​ടെ സം​ഘം രോ​ഗി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​മെ​ന്നും ഇ​തി​നാ​യി ഹെ​ൽ​പ്‌ലൈ​ൻ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഡി​എ​സ്ജെ ദേ​ശീ​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​കുര്യ​ൻ ഉ​മ്മ​ൻ, സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ​സ്.വി .അ​രു​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ആ​വ​ശ്യ​പ്പെ​ട്ടു

ആ​ല​പ്പു​ഴ: കു​ടി​വെ​ള്ള പൈ​പ്പു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ വി​ളി​ക്കുന്നതി നാൽ അം​ഗീ​കൃ​ത പ്ലം​ബർ​മാ​ർ​ക്ക് ജോ​ലി ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സു​മി​ത്ര​നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എം. റി​യാ​സ് അ​ൽഫൗ​സും ക​ള​ക്‌​ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.