മ​ക​നു പി​ന്നാ​ലെ മരിച്ച അമ്മയുടെ സംസ്കാരം ഇന്ന്
Sunday, March 29, 2020 10:04 PM IST
ചെ​ങ്ങ​ന്നൂ​ർ: മ​ക​നു പി​ന്നാ​ലെ മ​രി​ച്ച അ​മ്മ​യു​ടെ സം ​സ്കാ​രം ഇ​ന്നു ന​ട​ക്കും. ചെ​റി​യ​നാ​ട് കൊ​ല്ല​ക​ട​വ് ക​ട​യി​ക്കാ​ട് കി​ഴ​ക്കേ​വ​ട്ടു​കു​ള​ത്തി​ൽ വീ​ട്ടി​ൽ സി​റി​യ​ക്കി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ​യു​ടെ (കു​ഞ്ഞു​മോ​ൾ-60) സം​സ്കാ​രം ഇ​ന്ന് ക​ട​യി​ക്കാ​ട് ബ​ഥേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ന​ട​ക്കും. മ​ക​ൻ ര​ൻ​ജു സി​റി​യ​കി​നെ (38) ശ​നി​യാ​ഴ്ച കു​വൈ​റ്റി​ലെ ഫ്ലാ​റ്റി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ചനി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വി​വ​രം നാ​ട്ടി​ല​റി​ഞ്ഞ​തോ​ടെ അ​മ്മ ഏ​ലി​യാ​മ്മ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. കൊ​ല്ല​ക​ട​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ൻ​ജു കു​വൈ​റ്റി​ലെ അ​ദാ​ൻ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ്. ഇ​തേ ആ​ശു​പ​ത്രി​യി​ലെ ത​ന്നെ ന​ഴ്സാ​ണ് പ​ത്ത​നം​തി​ട്ട റാ​ന്നി വെ​ച്ചു​ച്ചി​റ മാ​മ്മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​യ ഭാ​ര്യ ജീ​ന. ര​ൻ​ജു രാ​ത്രി ഡ്യു​ട്ടി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തെ​ത്തി ഭാ​ര്യ ജീ​ന​യെ പ​ക​ൽ ജോ​ലി​ക്ക് യാ​ത്ര​യ​യ​ച്ച ശേ​ഷം ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​ണ്. ഏ​ക​മ​ക​ൾ ഇ​വാ​ഞ്ച​ലി​ൽ പി​താ​വി​നെ വി​ളി​ച്ചെ​ങ്കി​ലും ഉ​ണ​ർ​ന്നി​ല്ല. തു​ട​ർ​ന്ന് വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഏ​ക സ​ഹോ​ദ​രി സി​നു. സം​സ്കാ​രം പി​ന്നീ​ട്.