ഹരിപ്പാട് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Saturday, March 28, 2020 10:46 PM IST
ഹ​രി​പ്പാ​ട്: കാ​ർ​ഷി​ക വി​ള​ക​ളു​ടെ വ​ർ​ധനയ്​ക്കും ന​ഗ​ര വി​ക​സ​ന​ത്തി​നും ഒ​രു പോ​ലെ ഉൗ​ന്ന​ൽ കൊ​ടു​ത്തുകൊ​ണ്ടു​ള്ള ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭാ ബ​ജ​റ്റ്. കാ​ർ​ഷി​ക ക്ഷീ​ര​മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെടെ ഉ​ൽ​പാ​ദ​ന വ​ർ​ധ​ന ല​ക്ഷ്യ​മാ​ക്കി​യും ന​ഗ​ര വി​ക​സ​ന​ത്തി​ന് പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചും ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യു​ടെ 2020 21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ബ​ജ​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം.രാ​ജു അ​വ​ത​രി​പ്പി​ച്ചു

194745047 രൂ​പ വ​ര​വും 186232976 രൂ​പ ചെ​ല​വും 851271 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്. നെ​ൽ​കൃ​ഷി വി​ക​സ​ന​ത്തി​നാ​യി 12 ല​ക്ഷം രൂ​പ നീ​ക്കി വ​ച്ചി​ട്ടു​ണ്ട.് നൂ​റു ശ​ത​മാ​നം സ​ബ്സി​ഡി​ക്ക് വി​ത്തു​ക​ൾ ന​ൽ​കും ഇ​ട​വി​ള​കൃ​ഷി​ക്കാ​യി എ​ട്ടു​ല​ക്ഷം രൂ​പ​യും പാ​ലി​ന് സ​ബ്സി​ഡി​ക്കാ​യി മൂ​ന്നു​ല​ക്ഷം രൂ​പ​യും മാ​റ്റി​വ​ച്ചു

20 രൂ​പ​യ്ക്ക് ഉ​ച്ചഭ​ക്ഷ​ണം ന​ൽ​കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ൽ ആരം​ഭി​ക്കും. അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ളു​ടെ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​ക്കാ​യി 25 ല​ക്ഷം രൂ​പ​യും വ​ർ​ക്ക​ർ ഹെ​ൽ​പ്പ​ർ ഓ​ണ​റേ​റി​യ​ത്തി​നാ​യി 12 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. ശാ​രീ​രി​ക മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ളു​ടെ സ്കോ​ള​ർ​ഷി​പ്പി​നാ​യി 12 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​ഴു​ല​ക്ഷം രൂ​പ​യും ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കാ​യി 57 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി 2019 20 ൽ 156 ​വീ​ടു​ക​ൾ പൂ​ർ​ത്തീക​രി​ച്ചു. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ ന​ഗ​ര​സ​ഭ വ​ള​രെ മു​ന്നി​ൽ എ​ത്തി​യെ​ങ്കി​ലും ബ​യോ ബിൻ ​വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഒ​ന്പ​തു​ല​ക്ഷം രൂ​പ​യും 65 വ​യ​സു​ക​ഴി​ഞ്ഞ​വ​ർ​ക്ക് സൗ​ജ​ന്യ മ​രു​ന്നു വി​ത​ര​ണം ന​ട​ത്തു​ന്ന വ​യോ​മി​ത്രം പ​ദ്ധ​തി​ക്ക് 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

ഹയ​ർ സെ​ക്ക​ൻ​ഡ​റി , ഹൈ​സ്കൂ​ൾ വി​ദ്യാ​ഥിനി​ക​ൾ​ക്ക് ഷീ ​പാ​ഡി​നും പ​ത്താം ക്ലാ​സ് പ്ല​സ്ടു വി​ദ്യാ​ർ​ഥിക​ൾ​ക്ക് സാ​യാ​ഹ്ന ഭ​ക്ഷ​ണ​ത്തി​നു ം തു​ക വ​ക​യി​രു​ത്തി ആ​യു​ർ​വേ​ദ ഹോ​മി​യോ സെ​ന്‍റ​ർ എ​ന്നി​വ​യ്ക്ക് മ​രു​ന്നു വാ​ങ്ങു​ന്ന​തി​ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ലേ​ക്ക് മ​രു​ന്നി​നാ​യി 15 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.