5334 പേ​ർ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണം !
Saturday, March 28, 2020 10:46 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19ന്‍റെ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ജി​ല്ല​യി​ൽ 7946 പേ​ർ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​യെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​എം. ഷ​ഫീ​ഖ് അ​റി​യി​ച്ചു. ഇ​തി​ൽ 978 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടും. 5334 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് ഭ​ക്ഷ​ണം ന​ൽ​കി​യ​ത്.

ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ ല​ക്ഷ്യം. അ​താ​തു ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ വ​ഴി ആ​വ​ശ്യ​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. അ​ഗ​തി​ക​ൾ, കി​ട​പ്പു രോ​ഗി​ക​ൾ, ഭി​ക്ഷാ​ട​ക​ർ, നി​ർ​ധന​ർ എ​ന്നി​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. മേ​ൽ​പ്പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടാ​ത്ത​വ​ർ​ക്ക് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ളി​ൽ ചെ​ന്ന് ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നു ഇ​രു​പ​ത് രൂ​പ​യും വീ​ട്ടി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ന് ഇ​രു​പ​ത്തി​യ​ഞ്ച് രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 10രൂ​പ സ​ബ്സി​ഡി ഉ​ൾ​പ്പെ​ടെ​യാ​ണീ നി​ര​ക്ക്.

എ​ട​ത്വ: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റേയും കു​ടും​ബ​ശ്രീ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട് കി​ട​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് 20 രൂ​പ നി​ര​ക്കി​ലും ഭ​ക്ഷ​ണ​പ്പൊ​തി ന​ൽ​കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍റെ പ്ര​വ​ർ​ത്ത​നം എ​ട​ത്വ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​ണ് എ​ല്ലാ ദി​വ​സ​വും ഭ​ക്ഷ​ണ പൊ​തി ന​ൽ​കു​ന്ന​ത്.

ഉ​ദ്ഘാ​ട​നം ഗ്രാ​മ പ്ര​സി​ഡ​ന്‍റ് ആ​നി ഈ​പ്പ​ൻ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ത​ങ്ക​ച്ച​ൻ ആ​ശാം​പ​റ​ന്പ്, ജെ​യി​ൻ മാ​ത്യു, ബെ​റ്റി ജോ​സ​ഫ്, റ്റി.​റ്റി. തോ​മ​സ്, ബൈ​ജു ജോ​സ്, അ​നി​താ ജേ​ക്ക​ബ്, മി​ൻ​സി വ​ർ​ഗീ​സ്, റോ​സ​മ്മ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ന്ദ്ര​ൻ, കു​ടും​ബ​ശ്രീ എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് മോ​ളി സ​ജി, സെ​ക്ര​ട്ട​റി മേ​ഴ്സി, സി​ഡി​എ​സ് അം​ഗം ആ​ലീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​തി​നു മു​ന്പ് 9633818516, 9847742697 എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെട​ണം. വീ​ടു​ക​ളി​ൽ ഭ​ക്ഷ​ണ​പ്പൊ​തി ആ​വ​ശ്യ​മു​ള്ള​വ​ർ അ​ഞ്ചു​രൂ​പ അ​ധി​കം ന​ൽ​ക​ണം.

പൂച്ചാക്കൽ: പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച ജ​ന​കീ​യ അ​ടു​ക്ക​ള​യി​ലൂ​ടെ 20 രൂ​പ നി​ര​ക്കി​ൽ ന​ൽ​കു​ന്ന ഉ​ച്ച​യൂ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ ഹ​രി​ക്കു​ട്ട​ൻ നി​ർ​വ​ഹി​ച്ചു. ആ​വ​ശ്യ​മു​ള്ള​വ​ർ ത​ലേ ദി​വ​സം അ​റി​യി​ക്ക​ണം. ഫോ​ണ്‍: 9061372464. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ ജ​ന​കീ​യ അ​ടു​ക്ക​ള​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ പ്ര​കാ​ശ് നി​ർ​വ​ഹി​ച്ചു.

അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ പു​ന്ന​പ്ര ശാ​ന്തി​ഭ​വ​ന് സ​ർ​ക്കാ​രി​ന്‍റെ ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല താ​ങ്ങാ​യി. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ശാ​ന്തി ഭ​വ​നി​ൽ സു​മ​ന​സു​ക​ൾ ആ​രു​മെ​ത്താ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഇ​തു മൂ​ലം 160 ഓ​ളം വ​രു​ന്ന അ​ന്തേ​വാ​സി​ക​ളു​ടെ​യ​ട​ക്കം നി​ത്യ ചെ​ല​വി​ന് ഏ​റെ വി​ഷ​മ​ഘ​ട്ട​ത്തി​ലാ​ണ് ശാ​ന്തി ഭ​വ​ൻ പ്ര​വ​ർ​ത്ത​ക​ർ. മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ന്‍റെ അ​പേ​ക്ഷ​യെ തു​ട​ർ​ന്നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ്, പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മ ഭു​വ​ന​ച​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ൻ​കൈ​യെ​ടു​ത്ത് ശാ​ന്തി ഭ​വ​നി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ച്ച​ത്. പാ​തി​ര​പ്പ​ള്ളി ജ​ന​കീ​യ ഹോ​ട്ട​ലി​ൽനി​ന്ന് ഇ​ന്ന​ലെ എ​ത്തി​ച്ച ഭ​ക്ഷ​ണം ഡി​വൈ​എ​ഫ്ഐ കി​ഴ​ക്ക് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഷെ​ഹി​ൻ, ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്തു.