മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ഹെ​ൽ​പ്പ് ലൈ​ൻ
Saturday, March 28, 2020 10:46 PM IST
ആ​ല​പ്പു​ഴ: മ​ദ്യം കി​ട്ടാ​തെ വി​റ​യ​ൽ, വി​ശ​പ്പി​ല്ലാ​യ്മ, ഉ​റ​ക്ക​മി​ല്ലാ​യ്മ എ​ന്നീ അ​സ്വ​സ്ഥ​ത​ക​ൾ ഉ​ള്ള​വ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ വൈ​ദ്യ സ​ഹാ​യം തേ​ട​ണ​മെ​ന്ന് ജി​ല്ല മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി വി​ഭാ​ഗം അ​റി​യി​ച്ചു. മ​ദ്യാ​സ​ക്തി​യു​ടെ ച​ങ്ങ​ല പൊ​ട്ടി​ക്കാ​ൻ ജി​ല്ല മാ​ന​സി​ക ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ ഹെ​ൽ​പ്പ് ലൈ​നും ല​ഭ്യ​മാ​ണ്. 9400415727 എ​ന്നന​ന്പ​റി​ൽ വി​ളി​ച്ചാ​ൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ വൈ​ദ്യ സ​ഹാ​യം ല​ഭി​ക്കും.