ഡോ​ക്ട​റെ ഫോ​ണി​ൽ വി​ളി​ക്കാം, മ​രു​ന്നു​ക​ൾ വീ​ട്ടി​ലെ​ത്തും
Saturday, March 28, 2020 10:45 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ല​പ്പു​ഴ സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്തി​ൽ സൗ​ജ​ന്യ ഡോ​ക്ട​ർ ഓ​ണ്‍​ലൈ​വ് ഫോ​ണ്‍ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ പ​ദ്ധ​തി 30 മു​ത​ൽ ആ​രം​ഭി​ക്കു​ന്നു. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ര​ജി​സ്ട്രേ​ഷ​നു വേ​ണ്ടി 8301028229 എ​ന്ന ന​ന്പ​റി​ൽ വി​ളി​ക്കാം.

ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ രോ​ഗി​യു​ടെ പേ​ര്, സ്ഥ​ലം, ഒ​പി ന​ന്പ​ർ, ഡോ​ക്ട​റു​ടെ പേ​ര് എ​ന്നി​വ വ്യ​ക്ത​മാ​ക്ക​ണം. ഡോ​ക്ട​ർ രോ​ഗി​ക​ളെ തി​രി​കെ വി​ളി​ക്കും. മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ചും ന​ല്കും. അ​ത്യാ​സ​ന്ന രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മാ​ളി​യേ​ക്ക​ൽ അ​റി​യി​ച്ചു.