ദ​രി​ദ്ര​രെ പോ​റ്റു​ക പ​ദ്ധ​തി​യു​മാ​യി ബി​ജെ​പി
Saturday, March 28, 2020 10:45 PM IST
ആ​ല​പ്പു​ഴ: ബി​ജെ​പി ദേ​ശ​വ്യാ​പ​ക​മാ​യി കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ദ​രി​ദ്ര​രെ പോ​റ്റു​ക എ​ന്ന പ​ദ്ധ​തി ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ ഒ​ന്പ​തു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ദ്ധ​തി​ക്കു വേ​ണ്ടി നേ​താ​ക്ക​ൾ​ക്ക് ചു​മ​ത​ല ന​ൽ​കി ന​മോ കി​റ്റു​ക​ളും ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കെ​ല്ലാം ജി​ല്ല​യി​ലും നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത്/​ന​ഗ​ര​സ​ഭ​ക​ളി​ലും വാ​ർ​ഡു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്ക്കി​ൽ വി​ളി​ച്ചാ​ൽ ഭ​ക്ഷ​ണം കി​ട്ടു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. വാ​സു​ദേ​വ​ൻ ഇ​ൻ ചാ​ർ​ജാ​യും ജി​ല്ലാ സെ​ൽ ക​ണ്‍​വീ​ന​ർ ജി. ​വി​നോ​ദ് കു​മാ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യും ജി​ല്ലാ ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.