പൊ​തുവി​പ​ണി​യി​ല്‍ റെ​യ്ഡ്; 29 കേ​സു​ക​ള്‍ എ​ടു​ത്തു
Saturday, March 28, 2020 10:45 PM IST
ആലപ്പുഴ/അന്പല​പ്പു​ഴ: ജി​ല്ല​യി​ലെ പൊ​തു​വി​പ​ണി​യി​ല്‍ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ത​ര വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 29 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ചേ​ര്‍​ത്ത​ല​യി​ല്‍ ഏ​ഴു​കേ​സും അ​മ്പ​ല​പ്പു​ഴ​യി​ല്‍ 11ഉം ​ചെ​ങ്ങ​ന്നൂ​രി​ല്‍ അ​ഞ്ചും കു​ട്ട​നാ​ട് ര​ണ്ടും കാ​ര്‍​ത്തി​ക​പ്പ​ള്ളി​യി​ല്‍ ഒ​ന്നും മാ​വേ​ലി​ക്ക​ര​യി​ല്‍ മൂ​ന്നും കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ആ​കെ 110 ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ല​ച​ര​ക്ക് ക​ട, പ​ച്ച​ക്ക​റി, ഫ്രൂ​ട്ട്സ് , ചി​ക്ക​ൻ സെ​ന്‍റ​ര്‍, എ​ന്നി​ങ്ങ​നെ 20 ക​ട​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ൽ 11 ക​ട​ക​ള്‍​ക്കെ​തി​രേ കേ​സ് എ​ടു​ത്തു.

പാ​തി​ര​പ്പ​ള്ളി, കൊ​മ്മാ​ടി, ക​ല​വൂ​ർ, വ​ലി​യ​കു​ളം കൈ​ത​വ​ന, സ​ക്ക​റി​യ ബ​സാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട് സ്ക്വാ​ഡു​ക​ള്‍ പ്ര​വ​ർ​ത്തി​ച്ചു.
പാ​തി​ര​പ്പ​ള്ളി​യി​ൽ ചി​ക്ക​ൻ സെ​ന്‍റ​റി​ൽ ത്രാ​സ് പ​തി​ക്കാ​തി​രു​ന്ന​തി​ന് 2000 രൂ​പ പി​ഴ അ​ട​പ്പി​ച്ചു. അ​മ്പ​ല​പ്പു​ഴ​യി​ലെ റെ​യ്ഡി​ല്‍ പോ​ലീസ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സാ​ല​സ്, അ​സ്ലം, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ർ എ.​സ​ലിം , ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ ഷൈ​നി വാ​സ​വ​ൻ, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്. ഗീ​ത, റെ​യ്നോ​ൾ​ഡ്, ഷാ​ഹി​ന അ​ബ്ദു​ല്ല, അ​നി​ല ക​വ​ള​പ്പ​റ, സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചേ​ര്‍​ത്ത​ല: പ​ച്ച​ക്ക​റി​ക്കും പ​ല​ച​ര​ക്കി​നും അ​മി​ത​വി​ല ഈ​ടാ​ക്കി​യ​തി​നും, വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​തി​നു​മാ​ണ് ആ​റു ക​ട​ക​ൾ​ക്കെ​തി​രേ കേ​സ് എ​ടു​ത്ത​ത്. ആ​കെ ഒ​മ്പ​തി​നാ​യി​രം രൂ​പ പി​ഴ ഈ​ടാ​ക്കി. അ​രീ​പ്പ​റ​മ്പ്, മു​ട്ട​ത്തി​പ്പ​റ​മ്പ്, കൊ​ക്കോ​ത​മം​ഗ​ലം, അ​രൂ​ർ എ​ന്നി​വി​ടെ​യാ​യാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ലം​ഘി​ച്ച് കു​പ്പി​വെ​ള്ളം വി​ല കൂ​ട്ടി വി​റ്റ​തി​ന് ഒ​രു കേ​സെ​ടു​ത്തു. ഇ​തി​ന് അ​യ്യാ​യി​രം രൂ​പ പി​ഴ അ​ട​പ്പി​ച്ചു.