ഭ​ക്ഷ​ണ​മി​ല്ലാ​തെ വ​ല​ഞ്ഞ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ
Friday, March 27, 2020 10:25 PM IST
എ​ട​ത്വ: കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ല​വ​ടി​യി​ൽ ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വു​മി​ല്ലാ​തെ വ​ല​ഞ്ഞ് നൂ​റു ക​ണ​ക്കി​ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ. പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ കു​റ​ഞ്ഞ​തോ​ടെ ത​ദ്ദേ​ശി​യ​ർ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ വ​ല​യ്ക്കു​ന്ന​ത്.
വീ​ടു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കു​മു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​വും പ​ച്ച​ക്ക​റി​യും കൊ​ടു​ത്താ​ൽ ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ ഷോ​ട്ടേ​ജ് വ​രു​മെ​ന്ന് ക​ണ​ക്കാ​ക്കി​യാ​ണ് ഉ​ട​മ​ക​ൾ ആ​വ​ശ്യ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​ത്ത​ത്. ഒ​ന്നി​ച്ച് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​വ​യ്ക്കു​ന്ന പ്ര​വ​ണ​ത ഇ​ല്ലാ​ത്ത​തി​നാ​ൽ ഒ​രു​ദി​വ​സം കൊ​ണ്ടു ത​ന്നെ ഭ​ക്ഷ്യ ക്ഷാ​മ​വും കു​ടി​വെ​ള്ള ക്ഷാ​മ​വും നേ​രി​ട്ടു തു​ട​ങ്ങി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പോ ജി​ല്ലാ ഭ​ര​ണ​കൂ​ട​മോ ഇ​ട​പെ​ട്ട് ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.