പൊ​തു​സ്ഥ​ല​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കി അ​ഗ്നി​ശ​മ​ന സേ​ന
Friday, March 27, 2020 10:25 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​സ്ഥ​ല​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശേ​രി റോ​ഡി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ള്‍, അ​വ​ശ്യ വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളു​ടെ പ​രി​സ​ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്.
ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ച​മ്പ​ക്കു​ള​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളും അ​ഗ്നി​ശ​മ​ന സേ​ന അ​ണു​വി​മു​ക്ത​മാ​ക്കി. ത​ക​ഴി യൂ​ണി​റ്റി​ലെ ലീ​ഡിം​ഗ് ഓ​ഫീ​സ​ര്‍ ആ​ര്‍. ജ​യ​കു​മാ​ര്‍, ലീ​ഡിം​ഗ് ഫ​യ​ര്‍​മാ​ന്‍ കെ.​സി. സ​ജീ​വ​ന്‍, ഫ​യ​ര്‍​മാ​ൻ​മാ​രാ​യ ധ​നേ​ഷ്, ജി​ത്തു, ബി​പി​ന്‍, ര​തീ​ഷ്, സു​ജി​ത്ത്, സം​ഗീ​ത്, പ്ര​ജീ​ഷ്, ബി​ജു​ക്കു​ട്ട​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ ശു​ചി​യാ​ക്കി​യ​ത്.

വൈ​ദ്യു​ത തൂ​ണു​ക​ൾ ചെ​രി​ഞ്ഞ നി​ല​യി​ൽ

മാ​വേ​ലി​ക്ക​ര: ട്രാ​ൻ​സ്ഫോ​മ​ർ സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​ത തൂ​ണു​ക​ൾ ചെ​രി​ഞ്ഞു. പ​ല്ലാ​രി​മം​ഗ​ലം ഡീ​സ​ന്‍റ് മു​ക്കി​ൽ ട്രാ​ൻ​സ്ഫോ​മ​ർ സ്ഥാ​പി​ച്ച ര​ണ്ടു വൈ​ദ്യു​ത തൂ​ണു​ക​ളാ​ണ് ച​രി​ഞ്ഞ​ത്. ഇ​തോ​ടെ വൈ​ദ്യു​ത ക​മ്പി​ക​ൾ താ​ഴ്ന്നു കി​ട​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യു​മാ​യി. ‌‌പു​ല​ർ​ച്ചെ പ​ത്ര​വി​ത​ര​ണ​ത്തി​ന് എ​ത്തി​യ​വ​രാ​ണു വൈ​ദ്യു​ത ക​മ്പി താ​ഴ്ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ഉ​ട​ൻ വൈ​ദ്യു​തി ഓ​ഫി​സി​ൽ വി​വ​ര​മ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രെ​ത്തി ഉ​ച്ച​യോ​ടെ തൂ​ണു​ക​ൾ ഉ​യ​ർ​ത്തി ട്രാ​ൻ​സ്ഫോ​മ​ർ പു​നഃ​സ്ഥാ​പി​ച്ചു.