വി​ല​ക്ക​യ​റ്റം: പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി
Friday, March 27, 2020 10:25 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ക്‌​ട​റു​ടെ നി​ര്‍​ദേശ പ്ര​കാ​രം പൊ​തു​വി​പ​ണി​യി​ലെ പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി ക​ട​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പു​ല​യ​ന്‍​വ​ഴി, അ​മ്പ​ല​പ്പു​ഴ, വ​ണ്ടാ​നം, പ​ത്തി​ല്‍​പ്പാ​ലം, തോ​ട്ട​പ്പ​ള്ളി, മ​ണ്ണ​ഞ്ചേ​രി, തോ​ണ്ട​ന്‍​കു​ള​ങ്ങ​ര എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ 20 ക​ട​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ 11 ക​ട​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത് ക​ള​ക്‌​ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചി​ല​യി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
നോ​ര്‍​ത്ത് പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട‌​ട​ര്‍ ടി.​ജെ. സാ​ല​സ്, സൗ​ത്ത് പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്‌​ട​ര്‍ അ​സ്‌​ലം, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ എ. ​സ​ലിം, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍​സ്പെ​ക്‌​ട​ര്‍ പ്ര​സാ​ദ് ഡി. ​റേ​ഷ​നിം​ഗ് ഇ​ന്‍​സ്പെ​ക്‌​ട​ര്‍​മാ​രാ​യ എ​സ്. ഗീ​ത, റെ​യ്നോ​ള്‍​ഡ്, ഷാ​ഹി​നാ അ​ബ്ദു​ള്ള, അ​നി​ല ക​വ​ള​പ്പാ​റ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​നാ സ്ക്വാ​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ല്‍ ര​ണ്ടു സ്ക്വാ​ഡു​ക​ളാ​യി​രു​ന്നു പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.