ആം​ബു​ല​ൻ​സി​ന് തീ​പി​ടി​ച്ചു
Friday, March 27, 2020 10:23 PM IST
കാ​യം​കു​ളം : ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ആം​ബു​ല​ൻ​സി​ന് തീ​പി​ടി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം കു​ന്ന​ത്താ​ലും​മൂ​ട് ബി​വ​റേ​ജ​സ് ഒൗ​ട്ട്‌ലെ​റ്റി​നു സ​മീ​പ​ം ഇന്ന ലെ ഉച്ചയ്ക്ക് രണ്ടോടെയാ യി രുന്നു സം​ഭ​വം. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും ശാ​സ്താം​കോ​ട്ട​യി​ലേ​ക്ക് രോ​ഗി​യെ കൊ​ണ്ടു​വ​രു​ന്ന​തി​ന് പോ​കു​ക​യാ​യി​രു​ന്ന ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​ള്ള ആം​ബു​ല​ൻ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. മു​ൻ ഭാ​ഗ​ത്തു നി​ന്നും പു​ക ഉ​യ​രു​ന്ന​തു ക​ണ്ട ഡ്രൈ​വ​ർ ഉ​ട​ൻ ആം​ബു​ല​ൻ​സ് നി​ർ​ത്തി.
പോ​ലീ​സി​നെ​യും അ​ഗ്നി ര​ക്ഷാ സേ​ന​യെ​യും വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. വ​യ​ർ ഷോ​ർ​ട്ടാ​യ​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. കാ​യം​കു​ളം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് സി.​പി. ജോ​സ്, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ജി. ​ജ​യ​കു​മാ​ർ, എ​സ്. വി​നോ​ദ് എ​ന്നി​വരുടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തീ​യ​ണ​ച്ച​ത്.