ജി​ല്ല​യി​ല്‍ ഇ​നി ഡോ​ക്‌‌​ട​ര്‍ ഓ​ണ്‍​ലൈ​ന്‍‍
Friday, March 27, 2020 10:23 PM IST
ആ​ല​പ്പു​ഴ: ഡോ​ക്‌​ട​ര്‍ ഇ​ന്‍, ഡോ​ക്‌​ട​ര്‍ ഔ​ട്ട് തു​ട​ങ്ങി​യ ബോ​ര്‍​ഡു​ക​ള്‍ ക​ണ്ട് പ​രി​ച​യി​ച്ച ആ​ല​പ്പു​ഴ​യി​ലെ രോ​ഗി​ക​ളെ​ത്തേ​ടി പു​തു​താ​യി എ​ത്തു​ക​യാ​ണ് 'ഡോ​ക്‌​ട​ര്‍ ഓ​ണ്‍​ലൈ​ന്‍’ ജി​ല്ലാ മെ‍​ഡി​ക്ക​ല്‍ ഓ​ഫീ​സും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജും ജി​ല്ല ഭ​ര​ണ​കൂ​ട​വും ചേ​ര്‍​ന്ന് ഓ​ണ്‍ ലൈ​നി​ല്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് . ഡോ​ക്‌​ട​ര്‍ ഓ​ണ്‍​ലൈ​ന്‍ പ​ദ്ധ​തി വ​ഴി. ഡോ​ക്‌​ട​റെ നേ​രി​ല്‍ കാ​ണാ​ന്‍ പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ള്ള ജി​ല്ല​യി​ലെ ഏ​ത് ത​ര​ത്തി​ലു​ള്ള രോ​ഗ ബാ​ധി​ത​ര്‍​ക്കും ഓ​ണ്‍ ലൈ​ന്‍ വ​ഴി​യു​ള്ള ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന് സൗ​ക​ര്യ​മു​ണ്ട്.
രോ​ഗി​ക​ള്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത് 04772961576 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​ണ്. ഈ ​ന​മ്പ​റി​ല്‍ വി​ളി​ക്കു​മ്പോ​ള്‍ നി​ല​വി​ലു​ള്ള രോ​ഗം സം​ബ​ന്ധി​ച്ച് ചെ​റി​യ വി​വ​ര​ണം ന​ല്‍​ക​ണം. ഇ​ത് ക​ഴി​ഞ്ഞാ​ല്‍ അ​സു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ക്‌​ട​ര്‍ വാ​ട്ട്സ് ആ​പ്പ് കോ​ള്‍ വ​ഴി നി​ങ്ങ​ളെ തി​രി​ച്ചു​വി​ളി​ക്കും.
മ​രു​ന്ന് ന​ല്‍​കാ​വു​ന്ന കേ​സാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ മ​രു​ന്ന് അ​പ്പോ​ള്‍ ത​ന്നെ നി​ര്‍​ദേ​ശി​ക്കും. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ അ​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും. നേ​രി​ട്ട് കാ​ണേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തും പ​റ​യും. രോ​ഗി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലെ ഡോ​ക്‌​ട​ര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ചാ​യി​രി​ക്കും തി​രി​ച്ച് ബ​ന്ധ​പ്പെ​ടു​ക. ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, പീ​ഡി​യാ​ട്രി​ക്സ്, ഗൈ​ന​ക്കോ​ള​ജി, റെ​സ്പി​റേ​റ്റ​റി മെ​ഡി​സി​ന്‍, ഇ​എ​ന്‍​ടി, ഒ​ഫ്ത്താ​ല്‍​മോ​ള​ജി, സ​ര്‍​ജ​റി, നെ​ഫ്റോ​ള​ജി, ഓ​ങ്കോ​ള​ജി, ഡെ​ര്‍​മ​റ്റോ​ള​ജി, സൈ​ക്കാ​ട്രി, ഓ​ര്‍​ത്തോ, ന്യൂ​റോ​ള​ജി, ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍, റേ​ഡി​യോ​തെ​റാ​പ്പി, യൂ​റോ​ള​ജി, സി​വി​ടി​എ​സ്. തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്‌​ട​ര്‍​മാ​രു​ടെ സേ​വ​ന​മാ​ണ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള​ത്.