കു​ടി​വെ​ള്ള വി​ത​ര​ണം
Friday, March 27, 2020 10:23 PM IST
എ​ട​ത്വ: കോ​വി​ഡ്-19 പ​ശ്ച​ത്ത​ല​ത്തി​ൽ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ആ​ർ​ഒ പ്ലാ​ന്‍റി​ൽ നി​ന്ന് സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്നു.
സ​ണ്ണി അ​നു​പ​മ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ 11-ാം വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ഒ പ്ലാ​ന്‍റി​ൽ നി​ന്നാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
ഓ​രോ കു​ടും​ബ​ത്തി​നും ദി​വ​സേ​ന പ​ത്തു ലി​റ്റ​ർ കു​ടി​വെ​ള്ള​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

വിഷു മഹോത്സവം മാ​റ്റിവ​ച്ചു

ചെ​ങ്ങ​ന്നൂ​ർ: വെ​ണ്മ​ണി ശാ​ർ​ങ്ങ​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ 2020 ഏ​പ്രി​ൽ 13, 14, 15 തീ​യ​തി​ക​ളി​ലാ​യി നി​ശ്ച​യി​ച്ചി​രു​ന്ന വി​ഷു​മ​ഹോ​ത്സ​വ ആ​ഘോ​ഷ​ങ്ങ​ൾ മാറ്റിവച്ച തായി സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ മാ​നി​ച്ച്​ ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ കെ.​കെ. അ​നൂ​പ്, ഹ​രീ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.