പോ​ലീ​സി​നെ ക​യ​റൂ​രി വി​ട​രു​തെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
Thursday, March 26, 2020 10:23 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യ സ​ർ​വീ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ ജോ​ലി​സ്ഥ​ല​ത്തേ​യ്ക്ക് യാ​ത്ര​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ഷേ​പി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് നി​ര​ന്ത​ര​മാ​യി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു. രേ​ഖ​ക​ൾ കാ​ണി​ച്ചു ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും ആ​രോ​ഗ്യ വ​കു​പ്പി​ലെ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലും തി​രി​ച്ച​യ​യ്ക്കു​ന്ന സ​മീ​പ​ന​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പോ​ലീ​സി​നെ ക​യ​റൂ​രി വി​ടു​ന്ന​തി​ൽ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
അ​വ​ശ്യ സ​ർ​വീ​സി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. സു​നി​ൽ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. സ​ന്തോ​ഷ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി.​ഡി. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.