കു​ട്ട​നാ​ട്ടി​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ന് വി​രാ​മ​മാ​യെ​ന്ന് ഡോ. ​കെ.​സി. ജോ​സ​ഫ്
Thursday, March 26, 2020 10:23 PM IST
മ​ങ്കൊ​ന്പ്: ഭാ​ര​ത​മൊ​ട്ടാ​കെ ലോ​ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ട​നാ​ട്ടി​ൽ കൊ​യ്ത്ത്,നെ​ല്ലു സം​ഭ​ര​ണം എ​ന്നി​വ സ്തം​ഭി​ച്ച​ത് ക​ർ​ഷ​ക​രെ ആ​കെ ഭ​യാ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രു​ന്നു. മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​തോ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ന് വി​രാ​മ​മാ​യ​താ​യി ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും കു​ട്ട​നാ​ട് മു​ൻ എം​എ​ൽ​എ​യു​മാ​യ ഡോ. ​കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു.
ലോ​കം അ​തി ഭീ​ക​ര​മാ​യ വി​പ​ത്തി​നെ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ക​ർ​ഷ​ക​രു​ടെ നൊ​മ്പ​രം മ​ന​സി​ലാ​ക്കി സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​ക്കും,മ​റ്റു മ​ന്ത്രി​മാ​ർ​ക്കും, ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​ർ​ഷ​ക ജ​ന​ത​യു​ടെ പേ​രി​ൽ ഡോ. ​കെ.​സി. ജോ​സ​ഫ് ന​ന്ദി അ​റി​യി​ച്ചു.