അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു
Wednesday, March 25, 2020 10:09 PM IST
മാ​രാ​രി​ക്കു​ളം: മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​രി​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റ് വി​ത​ര​ണം ചെ​യ്തു. 131 കു​ടും​ബ​ങ്ങ​ളി​ലാ​ണ് അ​രി, ചെ​റു​പ​യ​ർ, വ​ൻ​പ​യ​ർ, ക​ട​ല, തേ​യി​ല, പ​ഞ്ച​സാ​ര, ഉ​പ്പ്, മു​ള​ക്, മ​ല്ലി, ക​ടു​ക്, മ​ഞ്ഞ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്ത​ത്.
പ​ച്ച​ക്ക​റി​ക​ളും അ​വ​ശ്യ​മ​രു​ന്നു​ക​ളും എ​ത്തി​ക്കു​മെ​ന്നും വേ​ണ്ട​വ​ർ​ക്ക് ആ​ഹാ​രം എ​ത്തി​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​പ്രി​യേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.