പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Wednesday, March 25, 2020 10:09 PM IST
അ​മ്പ​ല​പ്പു​ഴ: സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ എ. ​സ​ലി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​പു​ല​യ​ൻവ​ഴി, വ​ള​ഞ്ഞ​വ​ഴി, നീ​ർ​ക്കു​ന്നം, ക​ല​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 12 പ​ച്ച​ക്ക​റി ക​ട​ക​ൾ​ക്കെ​തി​രേ​യും നാ​ലു പ​ല​ച​ര​ക്ക് ക​ട​ക​ൾ​ക്കെ​തി​രേ​യും കേ​സെ​ടു​ത്തു.
സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​നും വി​ലവി​വ​ര​പ്പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​തി​നു​മെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.​ റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ റെ​യ്നോ​ൾ​ഡ്, ഷാ​ഹി​ന, അ​ബ്ദു​ള്ള, ഷ​മീ​ർ, സു​രേ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.