കോ​വി​ഡ് 19: ജി​ല്ല​യി​ൽ 5,592 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, March 25, 2020 10:09 PM IST
ആ​ല​പ്പു​ഴ : കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ 5592 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​ന്ന​ലെ നാ​ലു​പേ​രെ​യാ​ണ് ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. മൊ​ത്തം 22 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ കഴി​യു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ട്ടു പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​ത്തു​പേ​രും കാ​യം​കു​ള​ത്ത് മൂ​ന്നു​പേ​രും ഹ​രി​പ്പാ​ട് ഒ​രാ​ളു​മാ​ണ് ഉ​ള്ള​ത്. 83പേ​രെ ഇ​ന്ന​ലെ മു​ത​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ വ​ച്ചു. 5570 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 177 സാ​മ്പി​ളു​ക​ൾ ജി​ല്ല​യി​ൽ ഇ​തു​വ​രെ പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ 163 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. കൊ​റോ​ണ​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി പി​ന്നീ​ട് രോ​ഗം ഭേ​ദ​മാ​യ ഒ​രു വ്യ​ക്തി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 12പേ​രു​ടെ ഫ​ലം ഇ​നി വ​രാ​നു​മു​ണ്ട്.