കു​ട്ട​നാ​ട്ടി​ൽ നെ​ല്ലു​സം​ഭ​ര​ണം നി​ല​യ്ക്കു​ന്നു
Wednesday, March 25, 2020 10:09 PM IST
മ​ങ്കൊ​മ്പ്: നി​രോ​ധ​നാ​ജ്ഞ​യെ​ത്തു​ട​ർ​ന്ന് ലോ​റി​ക​ളെ​ത്താ​താ​യ​തോ​ടെ കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച​കൃ​ഷി​യു​ടെ നെ​ല്ലു​സം​ഭ​ര​ണം നി​ല​ച്ചു. ഇ​തോ​ടെ കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ള​വെ​ടു​ത്ത നെ​ല്ല് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. കു​ട്ട​നാ​ട​ൻ കാ​യ​ൽ നി​ല​ങ്ങ​ളി​ലും പാ​ട​ശ​ഖ​ര​ങ്ങ​ളി​ലും പ​ര​ക്കെ വി​ള​വെ​ടു​പ്പു പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ സം​ഭ​രി​ക്കാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന നെ​ല്ലി​ന്‍റെ അ​ള​വ് അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്. സ​പ്ലൈ​കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ല്ലു​ട​മ​ക​ളാ​ണ് നെ​ല്ലു​സം​ഭ​രി​ച്ചു​വ​ന്നി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച വ​രെ സ​ജീ​വ​മാ​യി​രു​ന്ന നെ​ല്ലു​സം​ഭ​ര​ണം ഇ​ന്ന​ലെ മു​ത​ലാ​ണ് മു​ട​ങ്ങി​യ​ത്. ഏ​റെ ക​ഷ്‌​ട​പ്പെ​ട്ടു വി​ള​യി​ച്ച നെ​ല്ല് സം​ഭ​രി​ക്കാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ന​ൽ​മ​ഴ​യും ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി വി​ള​വെ​ടു​പ്പു ന​ട​ക്കു​ന്ന​തും അ​ധി​കം വി​സ്തൃ​തി​യു​ള്ള പാ​ട​ങ്ങ​ളു​ള്ള കാ​യ​ൽ​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം നെ​ല്ലു കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലെ ഏ​റ്റ​വും വി​സ്തൃ​തി​യു​ള്ള കൃ​ഷി​യി​ട​മാ​യ ഇ ​ബ്ലോ​ക്ക് ഇ​രു​പ​ത്തി​നാ​ലാ​യി​രം കാ​യ​ൽ, ഐ ​ബ്ലോ​ക്ക് മൂ​വാ​യി​ര​ത്തി​യ​ഞ്ഞൂ​റ്, 600 ഏ​ക്ക​ർ വീ​തം വി​സ്തൃ​തി​യു​ള്ള വ​ട​ക്കേ ആ​റാ​യി​രം, തെ​ക്കേ ആ​റാ​യി​രം കാ​യ​ലു​ക​ൾ, നീ​ലം​പേ​രൂ​ർ, നെ​ടു​മു​ടി, കൈ​ന​ക​രി കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ലോ​ഡു​ക​ണ​ക്കി​നു നെ​ല്ല് വെ​യി​ലും മ​ഴ​യു​മേ​റ്റ് കി​ട​ക്കു​ക​യാ​ണ്.

ഇ ​ബ്ലോ​ക്കു കാ​യ​ലി​ൽ മാ​ത്രം നി​ല​വി​ൽ 400 ലോ​ഡ് നെ​ല്ലാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​തി​ന​കം 110 ലോ​ഡ് നെ​ല്ല് സം​ഭ​രി​ച്ചു​ക​ഴി​ഞ്ഞു. ചൊ​വ്വാ​ഴ്ച മാ​ത്രം 55 ലോ​ഡ് നെ​ല്ലാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റി​പ്പോ​യ​ത്. ഇ​വി​ടെ നെ​ല്ലു​സം​ഭ​രി​ക്കാ​ൻ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ സ​ന്ന​ദ്ധരാണെ​ങ്കി​ലും ലോ​റി​ക്ഷാ​മ​മാ​ണ് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്. 2400 ഏ​ക്ക​ർ വ​രു​ന്ന കാ​യ​ലി​ൽ ഇ​നി​യും 800 നും ​ആ​യി​ര​ത്തി​നു​മി​ട​യി​ൽ ഏക്കറിലെ വി​ള​വെ​ടു​പ്പു ബാ​ക്കി​യു​ണ്ട്. 58 കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളാ​ണ് ഇ​വി​ടെ വി​ള​വെ​ടു​പ്പി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തി​വേ​ഗം വി​ള​വെ​ടു​പ്പു പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന​തി​നാ​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന നെ​ല്ലി​ന്‍റെ അ​ള​വും വ​ർ​ധി​ക്കും.

ഐ ​ബ്ലോ​ക്കു മൂ​വാ​യി​ര​ത്തി​യ​ഞ്ഞൂ​റു കാ​യ​ലി​ൽ 15 യ​ന്ത്ര​ങ്ങ​ളാ​ണ് വി​ള​വെ​ടു​പ്പു ന​ട​ത്തു​ന്ന​ത്. ഇ​തി​ന​കം 35 ലോ​ഡ് നെ​ല്ല് ഇ​വി​ടെ​നി​ന്നും ക​യ​റി​പ്പോ​യി​ട്ടു​ണ്ട്. 60 ലോ​ഡോ​ളം നെ​ല്ലാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​വി​ടെ ഇ​നി​യും 40 ഏ​ക്ക​റി​ലെ വി​ള​വെ​ടു​പ്പ് ബാ​ക്കി​യാ​ണ്. വ​ട​ക്കേ ആ​റാ​യി​രം തെ​ക്കേ ആ​റാ​യി​രം കാ​യ​ലു​ക​ളി​ൽ ഇ​പ്പോ​ൾ വി​ള​വെ​ടു​പ്പു പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ര​ണ്ടു കാ​യ​ലു​ക​ളി​ൽ നി​ന്നും ഒ​രു ലോ​ഡ് നെ​ല്ലു​പോ​ലും ഇ​നി​യും സം​ഭ​രി​ച്ചി​ട്ടി​ല്ല. നീ​ലം​പേ​രൂ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ആ​ക്ക​ന​ടി പാ​ട​ശേ​ഖ​ര​ത്തി​ൽ 15 ദി​വ​സ​ത്തോ​ള​മാ​യ നെ​ല്ലാ​ണ് ഇ​നി​യും സം​ഭ​രി​ക്കാ​നാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ലോ​റി ക്ഷാ​മ​ത്തി​നു പു​റ​മെ കാ​യ​ലി​ലെ പോ​ള​യും ഇ​വി​ടെ നെ​ല്ലു​സം​ഭ​ര​ണ​ത്തി​നു ത​ട​സ​മാ​കു​ന്നു​ണ്ട്. നെ​ടു​മു​ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പു​ളി​ക്ക​ക്കാ​വ് പാ​ട​ശേ​ഖ​ര​ത്തി​ലും വി​ള​വെ​ടു​ത്ത നെ​ല്ല് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. വി​ള​വെ​ടു​പ്പു
പൂ​ർ​ത്തി​യാ​യ ഇ​വി​ടെ നി​ന്നും ചൊ​വ്വാ​ഴ്ച ഒ​ന്പ​തു ലോ​ഡ് നെ​ല്ലു​മാ​ത്ര​മാ​ണ് ലോ​റി​യി​ൽ ക​യ​റി പോ​യി​ട്ടു​ള്ള​ത്.