അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന്
Wednesday, March 25, 2020 10:09 PM IST
എ​ട​ത്വ: നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് സൗ​ത്ത് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ. കു​ട്ട​നാ​ട്ടി​ലെ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും നെ​ല്ല് വ​യ​ലി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. വേ​ന​ൽ​മ​ഴ കൂ​ടി എ​ത്തി​യ​തോ​ടെ നെ​ല്ല് ന​ശി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
ക​ട​ക്കെണി​യി​ലാ​യ ക​ർ​ഷ​ക​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന ന​ട​പ​ടി​യി​ൽനി​ന്ന് ര​ക്ഷി​ക്ക​ണം. സ​പ്ലൈ​കോ എം​ഡി ഉ​ൾ​പ്പെ​ടെ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫാ​ണ്.
ഫോ​ണെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​ര​ണ​ത്തെ പ​റ്റി മി​ണ്ടു​ന്നു​മി​ല്ല. ലോ​റി കി​ട്ടാ​നി​ല്ലെ​ന്നാ​ണ് മി​ല്ലു​ട​മ​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ർ പ​റ​യു​ന്ന​ത്.
ഒ​രു ക്വി​ന്‍റ​ൽ നെ​ല്ല് ലോ​റി​യി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ കു​റ​ഞ്ഞ​ത് 15 തൊ​ഴി​ലാ​ളി​ക​ൾ എ​ങ്കി​ലും വേ​ണം. കൊ​റോ​ണാ വൈ​റ​സി​നെ ഭ​യ​ന്ന് തൊ​ഴി​ലാ​ളി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്.
ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഭ​ക്ഷ്യ​ക്ഷാ​മം ഉ​ണ്ടാ​കാ​നു​ള്ള സ്ഥി​തി​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.