നെ​ല്ലു​സം​ഭ​ര​ണം പു​നഃ​സ്ഥാ​പി​ക്ക​ണം: ജോ​സ് കെ. ​മാ​ണി
Wednesday, March 25, 2020 10:05 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 ബാ​ധ​യെ​ത്തു​ട​ര്‍​ന്നു​ള്ള പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ട​ങ്ങി​പ്പോ​യ കു​ട്ട​നാ​ട​ന്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ല് സം​ഭ​ര​ണം അ​ടി​യ​ന്ത​ര​മാ​യി പു​നഃ​രാം​രം​ഭി​ക്ക​ണ​മെ​ന്ന് ജോ​സ് കെ. ​മാ​ണി എംപി സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഭ​ര​ണ​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച​ചെ​യ്യാ​ന്‍ നെ​ല്ല്, ലോ​റി ഉ​ട​മ​ക​ളു​ടേ​യും തൊ​ഴി​ലാ​ളി നേ​താ​ക്ക​ളു​ടേ​യും ക​ര്‍​ഷ​ക പ്ര​തി​നി​ധി​ക​ളെ​യും കൂ​ട്ടി​ച്ചേ​ര്‍​ത്ത് അ​ടി​യ​ന്തര യോ​ഗം വി​ളി​ച്ചു​കൂ​ട്ട​ണം. വേ​ന​ല്‍​മ​ഴ ഉ​ണ്ടാ​യാ​ല്‍ സം​ഭ​വി​ക്കാ​വു​ന്ന നാ​ശ​ന​ഷ്‌​ടം ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്തര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.