വാടകക്കാർക്കു താ​ങ്ങാ​യി ക​ട​യു​ട​മ​യും
Wednesday, March 25, 2020 10:05 PM IST
കാ​യം​കു​ളം: കൊ​റോ​ണ വ്യാ​പ​നം ത​ട​യാ​ൻ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​പാ​രി​ക​ളി​ൽ നി​ന്നും വാ​ട​ക വേ​ണ്ടെ​ന്നു​വ​ച്ച് കെ​ട്ടി​ട ഉ​ട​മ​യു​ടെ കൈ​ത്താ​ങ്ങ്.
കാ​യം​കു​ളം പെ​രു​മ​ന പ​രേ​ത​നാ​യ അ​ബ്ദു​ൽ ല​ത്തീ​ഫിന്‍റെ മ​ക​ൻ​ അം​ജ​ദ്ബി​ൻ ല​ത്തീ​ഫാ​ണ് ലോ​ക്ക് ഡൗ​ൺ അ​വ​സാ​നി​ക്കും വ​രെ ത​ങ്ങ​ളു​ടെ എ​ട്ട് ക​ട​മു​റി​ക​ളി​ലെ വാ​ട​ക​ക്കാ​രി​ൽ നി​ന്നും ക​ട വാ​ട​ക വേ​ണ്ടെ​ന്നു​വ​ച്ചു മാ​തൃ​ക യാ​യ​ത്.

നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി

മു​ഹ​മ്മ: ക​ല​വൂ​ർ കെ​എ​സ്ഡി​പി യി​ലെ നോ​ൺ ബീ​റ്റാ ലാ​ക്‌ടം ​പ്ലാ​ന്‍റി​ൽ കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന മൂ​ന്ന് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.
മും​ബൈ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ ഏ​താ​നും ദി​വ​സം മു​മ്പാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. ഇ​വ​രെ സ​ർ​വോ​ദ​യ പു​ര​ത്തെ സോ​ഷ്യോ ഇ​ക്ക​ണോ​മി​ക് യൂ​ണി​റ്റി​ന്‍റെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. കെ​എ​സ്ഡി​പി​യി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 23 പേ​രാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്.