പൊ​തു​ഇ​ട​ങ്ങ​ൾ ശു​ചീ​ക​രി​ച്ചു
Wednesday, March 25, 2020 10:05 PM IST
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ഇ​ട​ങ്ങ​ൾ ബ്ലീ​ച്ചിം​ഗ് ലാ​യ​നി ഉ​പ​യോ​ഗി​ച്ചു ശു​ചീ​ക​രി​ച്ചു. ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, കോ​ള​നി​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് അ​ന്പ​ല​പ്പു​ഴ അ​ർ​ബ​ൻ ഹെ​ൽ​ത്ത് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ച​ത്.
അ​ന്പ​ല​പ്പു​ഴ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ലാ​ൽ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ആ​ർ. ശ്രീ​കു​മാ​ർ, ര​തി​യ​മ്മ, ജി​ത്തു കൃ​ഷ്ണ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ഡോ. ​കാ​ര​ൾ പി​ൻ ഹെ​യ്റോ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്‌​ട​ർ ജോ​ബ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. ഹ​രി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.