സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി ക​ള​ക്‌​ട​റും പോ​ലീ​സ് മേ​ധാ​വി​യും
Wednesday, March 25, 2020 10:05 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ 144 പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ സ​ത്യ​വാ​ങ്മൂ​ല​വു​മാ​യി അ​നാ​വ​ശ്യ​മാ​യി റോ​ഡി​ലി​റ​ങ്ങ​രു​തെ​ന്ന് ക​ള​ക്‌​ട​ര്‍ എം. ​അ​ഞ്ജ​ന​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫും അ​റി​യി​ച്ചു. ക​ള​ക്‌ടര്‍, ജി​ല്ല പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​ന​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്.

സ​ത്യ​വാ​ങ്മൂ​ലം ഉ​പ​യോ​ഗി​ച്ചു​ള്ള യാ​ത്ര അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത് അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ്. എ​ന്തി​നും പു​റ​ത്തി​റ​ങ്ങാ​നു​ള്ള ഒ​രു അ​നു​മ​തി​പ​ത്ര​മ​ല്ല അ​ത്. ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കും. 144 പ്ര​കാ​ര​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തെ​റ്റി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും.

മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൈ​ക​ഴു​കാ​നും സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗ​ത്തി​നു​മു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്ക​ണം. ആ​ളു​ക​ളു​ടെ തി​ര​ക്ക് ക്ര​മീ​ക​രി​ക്കേ​ണ്ട​തും അ​താ​ത് സ്ഥാ​പ​ന​മു​ട​മ​യു​ടെ ചു​മ​ത​ല​യാ​ണ്. പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടും. ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന ആ​ളു​ക​ള്‍ ഒ​റ്റ യാ​ത്ര​യി​ല്‍ ത​ന്നെ പ​ര​മാ​വ​ധി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ന്നും ക​ള​ക്‌​ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ ക​ള​ക്‌​ട​റു​ടേ​യും ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. നാ​ലു കാ​റു​ക​ള​ട​ക്കം 15 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.

സ​ത്യ​വാ​ങ്മൂ​ല​മി​ല്ലാ​ത്ത​വ​യും അ​നാ​വ​ശ്യ​മാ​യി റോ​ഡി​ലി​റ​ങ്ങി​യ​തു​മാ​യ വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. എ​എ​സ്പി ബി. ​കൃ​ഷ്ണ​കു​മാ​ര്‍, സൗ​ത്ത് സി​ഐ എം.​കെ. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യ​വ​ര്‍​ക്കെ​തി​രേ 178 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വി​വി​ധ സ​ബ്ഡി​വി​ഷ​നു​ക​ളാ​യ കാ​യം​കു​ള​ത്ത് 40, ചെ​ങ്ങ​ന്നൂ​രി​ല്‍ 48, ആ​ല​പ്പു​ഴ​യി​ല്‍ 43, ചേ​ര്‍​ത്ത​ല​യി​ല്‍ 47 എ​ന്നി​ങ്ങ​നെ​യാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം.

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ കാ​റു​ക​ളി​ലും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ യാ​ത്ര ചെ​യ്ത​തി​നാ​ണ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച് റോ​ഡി​ല്‍ ഇ​റ​ങ്ങു​ക​യോ സ​ത്യ​വാ​ങ്മൂ​ലം ക​ള്ള​മെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ന്‍, ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് എ​ന്നി​വ റ​ദ്ദാ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. 301 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.