കാ​റി​നു​ള്ളി​ൽനി​ന്നും ഒ​ന്ന​രക്കിലോ ക​ഞ്ചാ​വ് പി​ടി​ച്ചു
Tuesday, March 24, 2020 10:00 PM IST
മാ​ന്നാ​ർ:​ കൊ​റോ​ണ​യു​ടെ വ്യാ​പ​നം ത​ട​യാ​ൻ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​പ്പോ​ൾ മാ​ന്നാ​ർ പോ​ലീ​സി​ന്് ല​ഭി​ച്ച​ത് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ്. കാ​റി​ൽ എ​ത്തി​യ യു​വാ​ക്ക​ൾ ബു​ധ​നൂ​ർ പാ​ല​ത്തും​പാ​ട്ട് ചി​റ​യ്ക്ക് സ​മീ​പം കാ​ർ നി​ർ​ത്തി അ​ടു​ത്തു​ള്ള വീ​ട്ടി​ലൂ​ണ് സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​ ു.
ഈ ​സ​മ​യം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി തി​രി​കെ വ​രു​ക​യാ​യി​രു​ന്ന മാ​ന്നാ​ർ പോ​ലീ​സ് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന കാ​റി​ന്‍റെ സ​മീ​പ​ത്ത് നി​ർ​ത്തി​യ​പ്പോ​ഴേ​ക്കും ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ടു​യു​വാ​ക്ക​ൾ എ​ഴു​ന്നേ​റ്റ് ഓ​ടി. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. മാ​ന്നാ​റി​ൽ നി​ന്ന് ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി വാ​ട​ക​യ്ക്ക് എ​ടു​ത്തു കൊ​ണ്ടു​പോ​യ കാ​റി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. മാ​ന്നാ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘ​മാ​ണ് ക​ഞ്ചാ​വ് പ​ടി​കൂ​ടി​യ​ത്.